ലണ്ടന്‍ :സ്ത്രീകളെ ആകര്‍ഷിക്കുന്നു എന്ന കാരണം ചൂണ്ടി കാണിച്ച് സൗദിയില്‍ നിന്ന് പുറത്താക്കിയ 3 യാവാക്കളിലൊരാളായ പ്രശസ്ത കവിയും,
ഫോട്ടോഗ്രാഫറും, അഭിനേതാവുമായ ഉമര്‍ ബോര്‍ക്കലിനെ ഫേസ്ബുക്കും പുറത്താക്കി. സൗദിയില്‍ നടന്ന ഒരു സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയ 3 യുവാക്കളെയാണ് സൗന്ദര്യം കൂടിപ്പോയി എന്ന കാരണത്താല്‍ സൗദിയില്‍ നിന്ന് നാടുകടത്തിയത്.
യുവാക്കളുടെ നാടുകടത്തല്‍ വിവാദമായതോടെ സോഷ്യല്‍ മീഡിയകളിലും ഇതേ കുറിച്ചുള്ള ചര്‍ച്ചകള്‍ കൊഴുക്കുകയായിരുന്നു. ഇതോടെ ഉമര്‍ ബോര്‍ക്കലിന്റെ ഫേസ്ബുക്ക് പേജില്‍ 7 ലക്ഷത്തോളം പേരാണ് ലൈക്ക് ചെയ്തത്. എന്നാല്‍ യാതൊരു മുന്നറിയിപ്പുമില്ലാതെ ഈ പേജാണ് ഫേസ് ബുക്ക് സസ്‌പെന്റ് ചെയ്തിരിക്കുന്നത്.
അതേ സമയം ഈ സംഭവത്തില്‍ ഔദേ്യാഗികമായ വിശദീകരണം നല്‍കാന്‍ ഫേസ്ബുക്ക് അധികൃതര്‍ ഇതുവരെ തയ്യാറായിട്ടില്ല.




