Section

malabari-logo-mobile

സൗദിയില്‍ സിഗരറ്റിന്റെ കസ്റ്റംസ്‌ തീരുവയില്‍ ഇരട്ടി വര്‍ദ്ധനവ്‌

HIGHLIGHTS : സൗദിയില്‍ സിഗരറ്റിന്റെ കസ്റ്റംസ്‌ തീരുവ ഇരട്ടിയാക്കി വര്‍ദ്ധിപ്പിച്ചു. നിലവില്‍ ഒരു പാക്കറ്റ്‌ സിഗരറ്റിന്‌ രണ്ട്‌ റിയാലായിരുന്ന തീരുവയാണ്‌ നാല്‌ റി...

imagesസൗദിയില്‍ സിഗരറ്റിന്റെ കസ്റ്റംസ്‌ തീരുവ ഇരട്ടിയാക്കി വര്‍ദ്ധിപ്പിച്ചു. നിലവില്‍ ഒരു പാക്കറ്റ്‌ സിഗരറ്റിന്‌ രണ്ട്‌ റിയാലായിരുന്ന തീരുവയാണ്‌ നാല്‌ റിയാലായി വര്‍ദ്ധിപ്പിച്ചിരിക്കുന്നത്‌. ഇതോടെ എല്ലാ സിഗരറ്റ്‌ ബ്രാന്റുകള്‍ക്കും പുതിയ നിരക്കുകള്‍ ഇന്ന്‌ മുതല്‍ പ്രാബല്യത്തില്‍ വന്നു. സിഗരറ്റിന്‌ വില വര്‍ദ്ധിക്കുന്നു എന്ന വാര്‍ത്ത പരന്നതോടെ മൊത്തവിതരണ കേന്ദ്രങ്ങളില്‍ ചില്ലറ വില്‍പ്പനകാരുടെ വലിയതിരക്കായിരുന്നു സിഗരറ്റ്‌ വാങ്ങിവെക്കാനായി.

സൗദിയില്‍ പുകവലി നിരുത്സാഹപ്പെടുത്തുന്നതിന്റെ ഭാഗമായാണ്‌ സിഗരറ്റിന്റെ വില വര്‍ദ്ധിപ്പിച്ചിരിക്കുന്നത്‌. അതെസമയം സൗദിയില്‍ ഇറക്കുമതി ചെയ്യുന്ന എല്ലാ ഉല്‍പ്പനങ്ങളുടെയും തീരുവവര്‍ദ്ധിപ്പിച്ചിട്ടുണ്ട്‌. പുകയില ഉല്‍പ്പന്നങ്ങളുടെ യഥാര്‍ത്ഥവില ഇറക്കുമതി ഏജന്‍സികള്‍ വെളിപ്പെടുത്താറില്ലായിരുന്നു.

sameeksha-malabarinews

ഏതായാലും സിഗരിറ്റിന്റെ വില വര്‍ദ്ധിച്ചത്‌ പുകവലിക്കാരുടെ കീശകാലിയാക്കുമെന്ന കാര്യത്തില്‍ സംശയമില്ല.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!