Section

malabari-logo-mobile

സൗദിയില്‍ ഇനി സ്ത്രീ ഡ്രൈവര്‍മാര്‍; 5 ലക്ഷം പേരുടെ പണി പോവും.

HIGHLIGHTS : ജിദ്ദ: നിതാഖത് നിയമങ്ങള്‍ ശക്തമായി നടപ്പിലാക്കികൊണ്ടിരിക്കുന്നതിന് പിന്നാലെ

ജിദ്ദ: നിതാഖത് നിയമങ്ങള്‍ ശക്തമായി നടപ്പിലാക്കികൊണ്ടിരിക്കുന്നതിന് പിന്നാലെ സൗദിയില്‍ തദ്ദേശിയരായ സ്ത്രീകള്‍ക്ക് കാറോടിക്കാന്‍ അനുമതി നല്‍കണമെന്ന് സൗദി രാജകുമാരന്‍ അല്‍ വലീദ് ബിന്‍ തലാല്‍ ആവശ്യപ്പെട്ടു.

രാജ്യത്തിന്റെ സാമൂഹ്യ, സാമ്പത്തികമായ ഉന്നമനത്തിന് വേണ്ടിയാണ് ഇത്തരം ഒരു തീരുമാനമെടുത്തിരിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.

sameeksha-malabarinews

സ്ത്രീകള്‍ക്ക് കാറോടിക്കാന്‍ അനുമതി നല്‍കണമെന്നും വിദേശ ഡ്രൈവര്‍മാരെ പിരിച്ചു വിടണമെന്നും അല്‍ വലീദ് തന്റെ ട്വീറ്റര്‍ പേജില്‍ രേഖപ്പെടുത്തിയ ആശയമാണ് സര്‍ക്ക#ാര്‍ പരിഗണനക്ക് വെച്ചത്.

നിലവില്‍ സൗദിയില്‍ സ്ത്രീകളെ ഡ്രൈവിംഗില്‍ നിന്ന്  പിന്തിരിപ്പിക്കുന്ന നിയമങ്ങളൊന്നുമില്ലെങ്കിലും ഇപ്പോള്‍ പിന്തുടര്‍ന്നുകൊണ്ടിരിക്കുന്നയാഥാസ്ഥിതിക സാമൂറ്റിക രീതി സത്രീകളുടെ ഡ്രൈവിംഗ് അനുവദിക്കുന്നില്ല എന്നു മാതം.

സൗദി അറേബ്യയില്‍ തദ്ദേശിയര്‍ക്കിടയില്‍ തൊഴിലില്ലായ്മ വര്‍ദ്ദിച്ചുവരുന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ കര്‍ശനമായ നടപടികള്‍ സ്വീകരിക്കുന്നത്. അതേസമയം അനധികൃതമായി ജോലിചെയ്തു വരുന്ന വിദേശികള്‍ക്ക് 3 മാസത്തെ സാവകാശം കൂടി നല്‍കാന്‍ രാജാവ് അബ്ദുള്ള ബിന്‍ അബ്ദുള്‍ അസീസ് അല്‍ സൗദ് ഉത്തരവിട്ടിരുന്നു.

നിതാഖാത്തിന് പിന്നാലെ സ്ത്രീകള്‍ക്ക് ഡ്രൈവ് ചെയ്യാനുള്ള അനുവാദം കൂടി നല്‍കുന്നതോടെ ഹൗസ് ഡ്രൈവര്‍മാരായി ജോലിചെയ്യുന്ന പതിനായിരക്കണക്കിന് പ്രവാസികളെയാണ് ഇത് നേരിട്ട് ബാധിക്കുക.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!