Section

malabari-logo-mobile

സ്വദേശിവല്‍ക്കരണം; വിട്ടുവീഴ്ചയില്ല;സൗദി അംബാസിഡര്‍

HIGHLIGHTS : ദില്ലി: സ്വദേശിവല്‍ക്കരണത്തില്‍ യാതൊരുതരത്തിലുള്ള വിട്ടുവീഴ്ചയ്ക്കുമില്ലെന്ന്

ദില്ലി: സ്വദേശിവല്‍ക്കരണത്തില്‍ യാതൊരുതരത്തിലുള്ള വിട്ടുവീഴ്ചയ്ക്കുമില്ലെന്ന് സൗദി അംബാസഡര്‍ സൗദ് അല്‍നാത്തി വ്യകത്മാക്കി. അതെസമയം ഇന്ത്യയുമായി സൗഹൃദ ചര്‍ച്ചയാകാം. പ്രവാസികാര്യ മന്ത്രി വയലാര്‍ രവിയുമായി നടത്തിയ ചര്‍ച്ചക്കിടയിലാണ് അല്‍നാത്തി ഇക്കാര്യം വ്യക്തമാക്കിയത്.

സ്വദേശിവല്‍ക്കരണത്തെ തുടര്‍ന്ന് വയലാര്‍ രവിയുടെ നേതൃത്വത്തില്‍ മന്ത്രി സംഘം സൗദി സന്ദര്‍ശിക്കാനിരിക്കെയാണ് അംബാസിഡര്‍ നിലപാട് വ്യക്തമാക്കിയത്.
3745 ഇന്ത്യക്കാര്‍ തിരികെ വരാനായി സൗദിയിലെ എംബസില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അവരെ തിരികെ നാട്ടിലെത്തിക്കാനുള്ള നടപടികള്‍ ആരംഭിച്ചതായും വയലാര്‍ രവി അറിയിച്ചു.

sameeksha-malabarinews

അതെസമയം സൗദിയില്‍ അനധികൃതമായി നടത്തുന്ന റിക്രൂട്ട് മെന്റുകള്‍ ഇന്ത്യ തടയുമെന്നും സൗദിയില്‍ നിന്ന് ഗ്രൂപ്പ് വിസ നല്‍കുന്ന കാര്യത്തില്‍ നിയന്ത്രണം കൊണ്ടുവരണമെന്നും അംബാസിഡറോഡ് ആവശ്യപ്പെട്ടതായി മന്ത്രി വ്യക്തമാക്കി.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!