മലപ്പുറം:സര്‍ക്കാര്‍ കേസുകള്‍ കാര്യക്ഷമമായി നടത്തുന്നതിനും കെട്ടിക്കിടക്കുന്ന കേസുകളുടെ എണ്ണം കുറയ്ക്കുന്നതിനും ജില്ലാ-താലൂക്ക് തലങ്ങളില്‍ എംപവേര്‍ഡ് കമ്മിറ്റി രൂപവത്കരിച്ചു. പതിമൂന്നാം ധനകാര്യ കമ്മീഷന്റെ ശുപാര്‍ശയനുസരിച്ച് സംസ്ഥാന ലിറ്റിഗേഷന്‍ പോളിസിയിടെ ഭാഗമായാണ് കമ്മിറ്റി രൂപവത്കരിച്ചത്. ജില്ലാ കലക്റ്റര്‍ എം.സി. മോഹന്‍ദാസാണ് ജില്ലാതല എംപവേര്‍ഡ് കമ്മിറ്റിയുടെ ചെയര്‍മാന്‍. ജില്ലാ നിയമ ഓഫീസറെ നിയമിക്കുന്നതുവരെ ഡെപ്യൂട്ടി കലക്റ്റര്‍ എല്‍.എ. ഡെപ്യൂട്ടി സെക്രട്ടറിയാവും ജില്ലാ ഗവണ്‍മെന്റ് പ്ലീഡര്‍, സീനയര്‍ പബ്ലിക് പ്രോസികൂട്ടര്‍, കേസുകള്‍ കൈകാര്യം ചെയ്യുന്ന വകുപ്പുകളുടെ ജില്ലാതല ഓഫീസര്‍മാര്‍ തുടങ്ങിയവര്‍ കമ്മിറ്റി അംഗങ്ങളാണ്.
താലൂക്ക്തല എംപവേര്‍ഡ് കമ്മിറ്റി ചെയര്‍മാന്‍ താലൂക്ക് തഹസില്‍ദാറാണ്. അഡീഷനല്‍ ഗവണ്‍മെന്റ് പ്ലീഡര്‍, അസിസ്റ്റന്റ് പബ്ലിക് പ്രോസികൂട്ടര്‍ മഞ്ചേരി, ജില്ലാ ഗവണ്‍മെന്റ് പ്ലീഡര്‍ ഓഫീസിലെ ലീഗല്‍ അസിസ്റ്റന്റ്, താലൂക്ക് ഓഫീസിലെ സൂട്ട് സെക്ഷന്‍ ജൂനിയര്‍ സൂപ്രണ്ട് എന്നിവര്‍ അംഗങ്ങളുമാണ്.
ജില്ലയിലെ എല്ലാ താലൂക്ക് തഹസില്‍ദാര്‍മാരും താലൂക്ക്തല എംപവേര്‍ഡ് കമ്മിറ്റി രൂപവത്കരിക്കണം. താലൂക്ക് തലത്തിലുളള റിപ്പോര്‍ട്ട് എല്ലാ മാസവും 15 നകം ജില്ലാ എംപവേര്‍ഡ് കമ്മിറ്റി ചെയര്‍മാന് നല്‍കണമെന്ന് ജില്ലാ കലക്റ്റര്‍ എം.സി. മോഹന്‍ദാസ് അറിയിച്ചു.




