Section

malabari-logo-mobile

സ്മിത വധക്കേസ് : പ്രതിക്ക് വധശിക്ഷ

HIGHLIGHTS : ആലപ്പുഴ : സ്മിത വധക്കേസില്‍ പ്രതി വിശ്വരാജിന് വധശിക്ഷ വിധിച്ചു. ഒരു ലക്ഷം രൂപ പിഴ അടക്കണമെന്നും

ആലപ്പുഴ : സ്മിത വധക്കേസില്‍ പ്രതി വിശ്വരാജിന് വധശിക്ഷ വിധിച്ചു. ഒരു ലക്ഷം രൂപ പിഴ അടക്കണമെന്നും മാവേലിക്കര അഡീഷണല്‍ സെഷന്‍ കോടതി ഉത്തരവിട്ടു.

2011 ഒക്ടോബര്‍ 24ന് രാത്രി ഏഴോടെയാണ് മാവേലിക്കര ഓലകെട്ടിയമ്പലം കൊയ്പ്പള്ളികാരാണ്മ കളത്തില്‍ (ആര്‍കെ നിവാസില്‍) രാമകൃഷ്ണനാചാരിയുടെ മകള്‍ സ്മിത (32) മൃഗീയമായി കൊല്ലപ്പെട്ടത്. കായംകുളം എംഎസ്എം കോളേജിനു സമീപത്തെ കടയില്‍ ജോലിക്കാരിയായ സ്മിത ജോലികഴിഞ്ഞു മടങ്ങുമ്പോഴാണ് ഓച്ചിറ വയനകം സന്തോഷ് ഭവനത്തില്‍ വിശ്വരാജന്‍ (22) ആക്രമിച്ചത്. കീഴ്പ്പെടുത്തിയശേഷം വെള്ളമുള്ള പാടത്തിലൂടെ ഇരുപതു മീറ്ററോളം വലിച്ചിഴച്ച് സ്മിതയെ മറുകരയിലെത്തിച്ചു. ഇവിടെവച്ച് ബലാത്സംഗത്തിനു ശ്രമിച്ചു. വലിച്ചിഴച്ചുകൊണ്ടുപോകുന്നതിനിടെ സ്മിതയുടെ ശ്വാസനാളത്തില്‍ ചെളിവെള്ളം കയറിയതാണ് മരണം സംഭവിക്കാന്‍ കാരണമായത്.

sameeksha-malabarinews

അര്‍ധഅബോധവസ്ഥയില്‍ അയല്‍വാസിയാണ് ആദ്യം സ്മിതയെ കണ്ടത്. വണ്ടാനം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകുംവഴി സ്മിത മരിച്ചു. പാടത്തിനരികില്‍നിന്ന് ലഭിച്ച മൊബൈല്‍ ഫോണാണ് പ്രതിയെ കുടുക്കിയത്. ബന്ധുവായ സ്ത്രീയുടെ പേരില്‍ ഇയാള്‍ എടുത്ത കണക്ഷനാണിത്. സൈബര്‍സെല്ലിന്റെ സഹായത്തോടെ സംഭവദിവസം രാത്രിതന്നെ പൊലീസ് പ്രതിയെ പിടികൂടി. ഓച്ചിറയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിയായ ഇയാള്‍ ബന്ധുവായ സ്ത്രീയുടെ വീട്ടില്‍ ഒളിച്ചുതാമസിക്കുകയായിരുന്നു .

കായംകുളം സിഐ ആയിരുന്ന ഷാനിഹാനാണ് കേസന്വേഷണം നടത്തി കോടതിയില്‍ അന്തിമ റിപ്പോര്‍്ട്ട് സമര്‍പ്പിച്ചത്. 51 സാക്ഷികളും 22 തൊണ്ടി മുതലുകളുമാണ് കേസ്സില്‍ ഉണ്ടായിരുന്നത്. 38 സാക്ഷികളെയാണ് കോതി വിസ്തരിച്ചത്.

 

 

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!