Section

malabari-logo-mobile

സ്മാര്‍ട്ട് ഇന്‍ഫര്‍മേഷന്‍ സെന്റര്‍ പ്രവര്‍ത്തനമാരംഭിച്ചു

HIGHLIGHTS : മലപ്പുറം: 53ാമത് കലോത്സവവുമായി ബന്ധപ്പെട്ട

മലപ്പുറം: 53ാമത് കലോത്സവവുമായി ബന്ധപ്പെട്ട ഏത് വിവരവും വിരല്‍ത്തുമ്പില്‍ ഒരുക്കി സ്റ്റുഡന്റ് പൊലിസ് കേഡറ്റുകള്‍ കലോത്സവ വേദിയില്‍ സേവനത്തിന്റെ പുതിയ മാതൃകയായി.
സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ പ്രധാനവേദിയായ എംഎസ്.പി ഗ്രൗണ്ടില്‍ സ്റ്റുഡന്റ് പൊലിസ് കേഡറ്റിന്റെയും ഐ.ടി.@സ്‌കൂള്‍ പ്രൊജക്റ്റിന്റെയും സംയുക്ത സംരംഭമായ സ്മാര്‍ട്ട് ഇന്‍ഫര്‍മേഷന്‍ സെന്ററിന്റെ(SIC) ഉദ്ഘാടനം മലപ്പുറം ജില്ലാ പൊലിസ് സൂ്രപണ്ട് സേതുരാമന്‍ നിര്‍വഹിച്ചു.
കലോത്സവത്തില്‍ പങ്കെടുക്കുന്ന മത്സരാര്‍ഥികള്‍ക്കും പൊതുജനങ്ങള്‍ക്കും മാധ്യമ പ്രവര്‍ത്തകര്‍ക്കും വിവരങ്ങള്‍, ഐറ്റംകോഡ് അടിസ്ഥാനമാക്കിയുള്ള മത്സരഫലങ്ങള്‍, താമസസൗകര്യത്തെ സംബന്ധിച്ചുള്ള വിവരങ്ങള്‍, വിവിധ വേദികളില്‍നിന്നുള്ള കേന്ദ്രീകൃത വിവരങ്ങള്‍, കലോത്സവ കമ്മിറ്റികളുടെ വിശദാംശങ്ങള്‍, പരാതികള്‍ അറിയിക്കേണ്ട നമ്പറുകള്‍ തുടങ്ങിയവ സ്മാര്‍ട്ട് ഇന്‍ഫര്‍മേഷന്‍ സെന്ററില്‍ നിന്ന് ലഭ്യമാകും.
സംസ്ഥാന കലോത്സവ ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരത്തിലൊരു സംരംഭം. അടുത്ത വര്‍ഷം മുതല്‍ റവന്യു കലോത്സവങ്ങളിലേക്കും ഈ സംവിധാനം വ്യാപിപ്പിക്കുവാനുള്ള സാങ്കതികസഹായം സ്റ്റുഡന്റ് പൊലിസ് കേഡറ്റുകള്‍ക്ക് ഐ.ടി@ സ്‌കൂള്‍ നല്‍കുമെന്ന് എക്‌സിക്യൂട്ടീവ് ഡയറക്റ്റര്‍ അബ്ദുള്‍ നാസര്‍ കൈപ്പഞ്ചേരി അറിയിച്ചു.
ഉദ്ഘാടന ചടങ്ങില്‍ ഐ.ടി@സ്‌കൂള്‍ പ്രൊജക്റ്റ് മാനേജര്‍ സെയ്ദ് ഷിയാസ്, എഡ്യൂസാറ്റ് ഹെഡ് പി. മനോജ് കൃഷ്ണന്‍, ഡി.വൈ.എസ്.പി മാരായ രാധാകൃഷ്ണന്‍, മോഹന ചന്ദ്രന്‍, അഭിലാഷ്, സി.പി.ഒ മാരായ ഷെമിന്‍, ബിന്ദു ഭാസ്‌കര്‍, ഐ.ടി@ സ്‌കൂള്‍ മാസ്റ്റര്‍ ട്രെയിനര്‍മാരായ പോള്‍ കെ.ജെ, വേണുഗോപാല്‍ സംബന്ധിച്ചു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!