Section

malabari-logo-mobile

ലാലിന് ‘ലീല’ നഷ്ടമായി…. പകരം മമ്മുട്ടി

HIGHLIGHTS : 2010 ല്‍ മാതൃഭൂമിയില്‍ പ്രസിദ്ധീകരിച്ച ഉണ്ണി ആറിന്റെ ലീല

2010 ല്‍ മാതൃഭൂമിയില്‍ പ്രസിദ്ധീകരിച്ച ഉണ്ണി ആറിന്റെ ലീല എന്ന ചെറുകഥ ഏറെ ചര്‍ച്ചചെയ്യപ്പെട്ടതാണ്. അക്കാലത്തുതന്നെ ഈ കഥയ്ക്ക് ചലച്ചിത്ര ഭാഷ്യമൊരുക്കാന്‍ പ്രശസ്ത സംവിധായകന്‍ രജ്ഞിത്ത് തെയ്യാറെടുക്കുന്നു എന്ന് ശ്രുതി പരന്നിരുന്നതാണ്. ഈ കഥയിലെ കുട്ടിയപ്പനെന്ന വ്യത്യസ്തമായ കേന്ദ്രകഥാപാത്രത്തെ മോഹന്‍ലാലായിരിക്കും അവതരിപ്പിക്കുക എന്നായിരുന്നു ആദ്യ റിപ്പോര്‍ട്ടുകള്‍.

 

രജ്ഞിത്തിപ്പോള്‍ ലീല ഈ വര്‍ഷത്തെ തന്റെ പ്രോജക്റ്റാക്കി സിനിമയാക്കാന്‍ തയ്യാറായിക്കഴിഞ്ഞു. എന്നാല്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുക മോഹന്‍ലാലിന് പകരം മമ്മുട്ടിയായിരിക്കും എന്നാണ് പുതിയ റിപ്പോര്‍ട്ട്.

sameeksha-malabarinews

2013 ജൂണോടെ ചിത്രീകരണമാരംഭിക്കുന്ന ലീല രജ്ഞിത്തിന്റെ ക്യാപ്പിറ്റോള്‍ തീയ്യേറ്റര്‍ തന്നെയായിരിക്കും കാണികള്‍ക്ക് മുമ്പില്‍ എത്തിക്കുക.

photo courtesy : metro matinee

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!