സ്ത്രീകള്‍ സ്വയം രക്ഷക്കായി കയ്യില്‍ കത്തി കരുതി നടക്കണം; ശില്‍പ്പാ ഷെട്ടി

മുംബൈ : സ്ത്രീകള്‍ സ്വയം രക്ഷക്കായി കയ്യില്‍ ഒരു കത്തി കരുതി നടക്കണമെന്ന് ബോളിവുഡ് താരം ശില്‍പ്പാ ഷെട്ടി. സ്ത്രീകളെ ആക്രമിക്കുന്ന ആളുകള്‍ക്ക് ഭ്രാന്തമായ മനസ്സാണെന്നും അതുകൊണ്ടു തന്നെ ഇത്തരക്കാരില്‍ നിന്നും സ്വയം രക്ഷക്കായി പൊതുസ്ഥലങ്ങളില്‍ പോകുമ്പോള്‍ സ്ത്രീകള്‍ ഒരു കത്തി കരുതുന്നത് നല്ലതാണെന്നാണ് ശില്‍പ്പ അഭിപ്രായപെട്ടു.

തിങ്കളാഴ്ച നടക്കുന്ന ഗണേശോല്‍സവത്തിന്റെ സുരക്ഷാ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് ശില്‍പ്പയുടെ ഈ പരാമര്‍ശം.

സ്ത്രീകളെ രക്ഷിക്കാന്‍ പോലീസുകാര്‍ ആവുന്നതു ചെയ്യുന്നുണ്ടെങ്കിലും എല്ലായ്‌പ്പോഴും അവര്‍ക്ക് നമ്മെ രക്ഷിക്കാന്‍ കഴിഞ്ഞൂ എന്ന് വരില്ലെന്നും ശില്‍പ പറഞ്ഞു. സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങളുടെ വാര്‍ത്തകള്‍ കേട്ട് മടുത്തെന്നും അവര്‍ പറഞ്ഞു.

 

 

 

Share news
error: Content is protected !!
Scroll to Top