സ്ത്രീകള്‍ വീട്ടുജോലി മാത്രം ചെയ്താല്‍ മതി: ഭാഗവത്

ദില്ലി: സ്ത്രീകള്‍ വീട്ടുജോലി മാത്രം ചെയ്താല്‍ മതിയെന്ന് ആര്‍എസ്എസ് നേതാവ് ഭാഗവത്. ഭാഗവതിന്റെ ഈ പരാമര്‍ശം വീണ്ടും വിവാദത്തിന് തിരികൊളുത്തിക്കുകയാണ്.

കഴിഞ്ഞദിവസം മാനഭംഗങ്ങള്‍ നടക്കുന്നത് ഇന്ത്യയിലാണെന്നും ഭാരതത്തിലല്ലെന്നും ഭാഗവത് പറഞ്ഞത് ഏറെ വിവാദങ്ങള്‍് ഉണ്ടാക്കിയിരുന്നു.

സ്ത്രീകള്‍ പരിധി ലംഘിച്ചാല്‍ രമായണത്തിലെ സീതയുടെ ഗതി വരുമെന്ന് ബിജെപി നേതാവ് കൈലാഷ് വിജജയിയുടെ പ്രസ്താവന ഏറെ കോളിളക്കം സൃഷ്ടിച്ചിരുന്നു. എന്നാല്‍ ബിജെപി ഇത് എതിര്‍ത്തതോടെ കൈലാഷ് തന്റെ പ്രസ്താവന പിന്‍വലിക്കുകയായിരുന്നു. എന്നാല്‍ ഭാഗവതിന്റെ ‘ഇന്ത്യാ-ഭാരത’ പ്രസ്താവന ബിജെപി ന്യായീകരിക്കുകയാണുണ്ടായത്.

അതെസമയം രാജ്യത്തെ ഹൈന്ദവവല്‍ക്കരിക്കാനുള്ള നീക്കമാണ് മോഹന്‍ ഭാഗവതിന്റെ പ്രസ്താവനയിലെന്ന് രാഷ്ട്രീയ പാര്‍ട്ടികളും വനിതാ സംഘടനകളും കുറ്റപ്പെടുത്തി.

Share news
error: Content is protected !!
Scroll to Top