Section

malabari-logo-mobile

ഡിവൈഎസ്പിക്ക് കൈക്കൂലി: റൗഫിനെ കുടുക്കാനുള്ള നാടകം?

HIGHLIGHTS : കോഴിക്കോട്: മലപ്പുറം ഡിവൈഎസ്പി അഭിലാഷിന് കൈക്കൂലി

കോഴിക്കോട്: മലപ്പുറം ഡിവൈഎസ്പി അഭിലാഷിന് കൈക്കൂലി നല്‍കന്‍ ശ്രമിച്ചതിന്റെ പേരില്‍ വെള്ളിയാഴ്ച മോങ്ങം സ്വദേശി അബൂബക്കര്‍ സിദ്ദീഖ് അറസ്റ്റിലായത് ഐസ്‌ക്രീം സ്ത്രീപീനക്കേസില്‍ വെളിപ്പെടുത്തല്‍ നടത്തിയ കെ എ റൗഫിനെ കുടുക്കാനുള്ള നാടകമെന്ന് ആരോപണം.

ഡിവൈഎസ്പിക്ക് പതിനായിരം രൂപ കൈകൂലിനല്‍കാന്‍ ശ്രമിച്ചുവെന്ന കേസില്‍ മോങ്ങം സ്വദേശി അബൂബക്കര്‍ സിദ്ദീഖ് എന്ന ബാബു(34)വാണ് പിടിയിലായത്.

sameeksha-malabarinews

കെ എ റൗഫിന്റെ നിര്‍ദേശപ്രകാരമാണ് ബാബു കൈകൂലിയുമായി തന്നെ സമീപിച്ചതെന്ന് ഡിവൈഎസ്പി മാധ്യമങ്ങളോട് പറഞ്ഞിരുന്നു. കഴിഞ്ഞ മാസം ഒരു വാഹനമിടപാടുമായി ബന്ധപ്പെട്ട് ബാബു ഡിവൈഎസ്പിക്ക് ഒരു വ്യാജ പരാതി നല്‍കിയെന്നും ഇതിന് സഹായം വശ്യപ്പെട്ടാണ് ഡിവൈഎസ്പിക്ക് കൈകൂലി നല്‍കാന്‍ ശ്രമിച്ചുവെന്നാണ് പോലീസ് പറയുന്നത്. ഇതിനുവേണ്ടി റൗഫ് 5 ലക്ഷം രൂപ ബാബുവിന് വാഗ്ദാനം ചെയ്തുവെന്നും അതില്‍ അമ്പതിനായിരം രൂപ ബാബുവിന് നല്‍കിയെന്നും ബാബു പോലീസിന് മൊഴി നല്‍കിയെന്നുമാണ് പോലീസ് മാധ്യമങ്ങളോട് പറഞ്ഞത്.

എന്നാല്‍ നേരത്തെ കുണ്ടോട്ടിയില്‍ സംഭവിച്ചതുപോലെ റൗഫിനെ കേസില്‍ കുടക്കുന്നതിനായി മുസ്ലിംലീഗിലെ ഒരു വിഭാഗവും പോലീസും ചേര്‍ന്ന് നടത്തുന്ന നാടകമാണ് ഇതെന്നാണ് റൗഫിന്റെ അടുത്തവൃത്തങ്ങളുടെ ആരോപണം. ഡിവൈഎസ്പിക്ക് പണം നല്‍കി കുടുക്കാനാണെങ്കില്‍ വിജിലന്‍സിനെ ഉപയോഗപ്പെടുത്തി അവര്‍ നല്‍കുന്ന നോട്ടുകളല്ലെ കൈകൂലി നല്‍കാന്‍ ഉപയോഗിക്കുക എന്നാണ് ഇവരുടെ ചോദ്യം.

നേരത്തെ കുണ്ടോട്ടിക്കടുത്തെ വാഴയൂര്‍ പഞ്ചായത്തില്‍ റൗഫിന്റെ ഭൂമിയിലുള്ള പാട്ടത്തിന് നല്‍കിയ ക്വാറികളുടെ പ്രവര്‍ത്തനം മുസ്ലിംലീഗിന്റെ സമരം മൂലം നിര്‍ത്തിവെച്ചിരുന്നു. ഈ വിഷയം കുണ്ടോട്ടി ബ്ലോക് പ്രസിഡന്റ് ജബ്ബാര്‍ ഹാജിയുടെ ഓഫീസില്‍ വെച്ച് ചര്‍ച്ച നടത്തുന്നതിനിടെ ജബ്ബാര്‍ഹാജിയെ ആക്രമിച്ചുവെന്ന പേരില്‍ റൗഫിനെതിരെ പോലീസ് കേസെടുക്കുകയും കോടതി റൗഫിനെ റിമാന്റ് ചെയ്യുകയും ചെയ്തിരുന്നു. ഇത് മുന്‍കൂട്ടി ആസൂത്രണം ചെയ്ത് റൗഫിനെ വലയില്‍ കുടുക്കിയതാണെന്ന് ആരോപണമുയര്‍ന്നിരുന്നു. ഈ കേസ് അന്വേഷിക്കുന്നത് മലപ്പുറം ഡിെൈവഎസ്പി അഭിലാഷാണ്.

വിഎസ് അച്യുതാനന്ദന് ഐസ്‌ക്രീം പുനരന്വേഷണത്തിന്റെ കേസിന്റെ മൊഴിപ്പകര്‍പ്പുകള്‍  ലഭ്യമായതോടെ ഐസ്‌ക്രീംകേസ്  വരും നാളുകളില്‍ വീണ്ടും സജീവ ചര്‍ച്ചയാക്ന്‍ സാധ്യതതയുണ്ടെന്ന് മു്‌നനില്‍ കണ്ട് രൗപിനെ മുസ്ലീംലീഗിലെ ഒരു വിഭാഗം ട്രാപ് ചെയ്യാന്‍ ഒരുങ്ങുകയാണെന്നാണ് റൗഫിന്റെ അടുത്ത വൃത്തങ്ങള്‍ ആരോപിക്കുന്നത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!