Section

malabari-logo-mobile

സ്ത്രീകള്‍ക്കെതിരായ അതിക്രമം- വനിതാ ജീവനക്കാരുടെ കൂട്ടായ്മകള്‍ നടത്തി.

HIGHLIGHTS : മലപ്പുറം: സത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കുമെതിരെ നടക്കുന്ന അതിക്രമങ്ങള്‍ ഭയാനകമായി വര്‍ദ്ധിക്കുന്നതിനെതിരെ കേരള എന്‍.ജി.ഒ.യൂണിയന്‍ ഓഫീസ് കാമ്പസുക...

Vanithakoottaima at mpm V.T.Sofia inagu...മലപ്പുറം: സത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കുമെതിരെ നടക്കുന്ന അതിക്രമങ്ങള്‍ ഭയാനകമായി വര്‍ദ്ധിക്കുന്നതിനെതിരെ കേരള എന്‍.ജി.ഒ.യൂണിയന്‍ ഓഫീസ് കാമ്പസുകളില്‍ വനിതാ കൂട്ടായ്മ സംഘടിപ്പിച്ചു. സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങല്‍ അവസാനിപ്പിക്കുക, സ്ത്രീസുരക്ഷ ഉറപ്പുവരുത്തുക, വിലക്കയറ്റം തടയുക, എന്നീ മുദ്രാവാക്യങ്ങളുടെ അടിസ്ഥാനത്തിലാണ് വനിതാജീവനക്കാരുടെ കൂട്ടായ്മകള്‍ സംഘടിപ്പിച്ചത്.
മലപ്പുറം സിവില്‍സ്റ്റേഷനില്‍ നടന്ന കൂട്ടായ്മ ഡി.വൈ.എഫ്.ഐ. സംസ്ഥാന കമ്മിറ്റി അംഗം വി.ടി.സോഫിയ ഉദ്ഘാടനം ചെയ്തു. എന്‍ജിഒ യൂണിയന്‍ ജില്ലാ ജോയിന്റ് സെക്രട്ടറി സോഫിയ ബി ജെയിന്‍സ് സംസാരിച്ചു. എന്‍ജിഒ യൂണിയന്‍ ജില്ലാ വനിതാ സബ്കമ്മിറ്റി കണ്‍വീനര്‍ കെ.പി.പുഷ്പ അദ്ധ്യക്ഷയായി. ടി.പ്രേമലത സ്വാഗതവും, കെ.കാഞ്ചന നന്ദിയും പറഞ്ഞു.
മഞ്ചേരി സിവില്‍ സറ്റേഷനില്‍ നടന്ന വനിതാ ജീവനക്കാരുടെ കൂട്ടായ്മ മുനിസിപ്പല്‍ കൗണ്‍സിലര്‍ പി.രമണി ഉദ്ഘാടനം ചെയ്തു. കെ.വിജയകുമാരി, സജ്‌ന ബീഗം തയ്യില്‍, മണിക്കുട്ടി ഏറുമാടന്‍ എന്നിവര്‍ സംസാരിച്ചു.
പെരിന്തല്‍മണ്ണയില്‍ മേരി ഏലിയാസ്, പി.വൃന്ദ, എന്നിവര്‍ സംസാരിച്ചു. തിരൂരില്‍ വി.പി.സിനി, ജി.എസ്.മിനി എന്നിവര്‍ സംസാരിച്ചു. തിരൂരങ്ങാടിയില്‍ സോണിയ ഈപ്പ ഉദ്ഘാടനം ചെയ്തു. ഷൈനി.ടി.കെ, കെ.പി.തങ്ക എന്നിവര്‍ സംസാരിച്ചു. എടപ്പാളില്‍ ഡോ.ഇ.എം.സുരജ ഉദ്ഘാടനം ചെയ്തു. പി.പി.ലക്ഷ്മി സംസാരിച്ചു. പൊന്നാനിയില്‍ വി.ഭാഗ്യതലയും, നിലമ്പൂരില്‍ കെ.വി.രജിലേഖയും സംസാരിച്ചു. കൊണ്ടോട്ടിയില്‍ എം.കെ.വസന്ത, ടി.കേസരീദേവി എന്നിവര്‍ സംസാരിച്ചു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!