Section

malabari-logo-mobile

സോളാര്‍തട്ടിപ്പുകേസ് സിബിഐക്ക് വിടുന്നു

HIGHLIGHTS : തിരു: സര്‍ക്കാര്‍ സമ്മര്‍ദത്തിലായതോടെ സോളാര്‍തട്ടിപ്പുകേസ്

തിരു: സര്‍ക്കാര്‍ സമ്മര്‍ദത്തിലായതോടെ സോളാര്‍തട്ടിപ്പുകേസ് സിബിഐക്ക് വിടാന്‍ സര്‍ക്കാര്‍ തയ്യാറെടുക്കുന്നു. ഇതുസംബന്ധിച്ച അഡ്വക്കേറ്റ് ജനറലിന്റെ ഉപദേശം തേടാന്‍ ശനിയാഴ്‌ചേര്‍ന്ന മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതലയോഗം തീരുമാനിച്ചു.

യോഗത്തില്‍ ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, പോലീസ് മേധാവി കെ എസ് ബാലസുബ്രമണ്യം, ഇന്റലിജന്‍സ് മേധാവി ടി പി സെന്‍കുമാര്‍, പ്രത്യേക അന്വേഷണസംഘം മേധാവി എ ഹേമചന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു.

sameeksha-malabarinews

ഫോണ്‍ വിവരങ്ങള്‍ ചോര്‍ന്നതില്‍ മുഖ്യമന്ത്രി കടുത്ത അതൃപ്തി പ്രകടിപ്പിച്ചു. കൂടാതെ ഫോണ്‍ ചോര്‍ത്തല്‍ വിവാദത്തില്‍ കേസ്സെടുത്ത് അന്വേഷിക്കുന്നതിന്റെ സാധ്യതകളും യോഗം വിലയിരുത്തിയിട്ടുണ്ട്.

ഫോണ്‍ ചോര്‍ത്തല്‍ വിവാദം തട്ടിപ്പ് കേസിനൊപ്പം അന്വേഷിക്കുന്നത് കേസിന്റെ ദിശമാറ്റുമെന്ന് വിലയിരുത്തപ്പെട്ടു. ഇതോടെ ഫോണ്‍ ചോര്‍ത്തല്‍ വിവാദം വകുപ്പുതല അന്വേഷണത്തിലേക്ക് ചുരുക്കാനാണ് സാധ്യത.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!