തൃശൂര്‍ ചാവക്കാട് കടലില്‍ മുങ്ങി മരിച്ചവരുടെ എണ്ണം മൂന്നായി.

തൃശൂര്‍: ചാവക്കാട് മുനയ്ക്കാക്കടവ് അഴിമുഖത്ത് മുങ്ങിമരിച്ച മൂന്ന് പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. വിശാല്‍(23), അരുണ്‍(23), രഞ്ജു(30) എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ജെഫിന്‍(23), കാര്‍ത്തിക്(23) എന്നിവര്‍ക്കായി തെരച്ചില്‍ തുടരുകയാണ്.

ഇന്നലെ വൈകീട്ട്് ആറംഗ സംഘം കടല്‍കാണാന്‍ കുന്നംകുളത്തു നിന്ന് കാറില്‍ എത്തിയത്. സംഘത്തിലെ ഒരാള്‍ കടലിലിറങ്ങിയപ്പോള്‍ ചുഴിയില്‍ അകപ്പെടുകയായിരുന്നു. ഇയാളെ രക്ഷിക്കാന്‍ മറ്റുള്ളവര്‍ ശ്രമിക്കുന്നതിനിടെ അവരും ചുഴിയില്‍പ്പെടുകയായിരുന്നു. ഇതുകണ്ട് മത്സ്യത്തൊഴിലാളികള്‍ ഇവരെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും ഒരാളെ മാത്രമെ രക്ഷപ്പെടുത്താന്‍ കഴിഞ്ഞൊള്ളു. കിഴൂര്‍ പൊന്നശേരി സ്വദേശി സന്തോഷിനെയാണ് രക്ഷപ്പെടുത്തിയത്.

കൊച്ചിയില്‍ നിന്നുള്ള നാവിക സംഘം തിരച്ചില്‍ തുടരുകയാണ്. ഇനി രണ്ടുപേരെ കൂടി കണ്ടെത്താനുണ്ട്.

Share news
error: Content is protected !!
Scroll to Top