തിരൂരങ്ങാടി: അസം സ്വദേശിയുടെ മരണം കൊലപാതകമാണെന്നു തെളിഞ്ഞു. ഭാര്യയും കാമുകനും അസ്റ്റില്‍. തോട്ടശേരി അറയിലെ പേങ്ങാട്ടുകുണ്ടില്‍ ക്വാര്‍ട്ടേഴ്സില്‍ താമസക്കാരനായിരുന്ന തരുണ്‍ സര്‍ക്കാറി(30)നെ കഴിഞ്ഞ ദിവസമാണ് കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്.
ഭാര്യ ശോഭിതയും അടുത്ത ക്വാര്‍ട്ടേഴ്സില്‍ തമാസിക്കുന്ന അസം സ്വദേശിയായ ചാത്തന് ബര്‍മ്മയും(26) ചേര്‍ന്നാണ് തരുണ്‍ സര്‍ക്കാറിനെ കൊലപ്പടുത്തിയത്. ഇവര്‍തമ്മിലുള്ള ബന്ധം തരുണ്‍ സര്‍ക്കാര്‍ എതിര്‍ത്തതാണ് കൊലപാതകത്തില്‍ കലാശിച്ചത്.
മദ്യം കഴിച്ച് ബോധമില്ലാതെ കിടന്നിരുന്ന തരുണ്‍ സര്‍ക്കാറിന്റൈ കൈകാലുകള്‍ ബന്ധിച്ചശേഷം തോര്‍ത്തുമുണ്ട് ഉപയോഗിച്ച് കഴുത്തില്‍ മുറുക്കി ചത്തന് ബര്മ്മന് കൊലപ്പെടുത്തുകയായിരുന്നു. ഇതിന് ഭാര്യ ശോഭിതയും സഹായിച്ചു. കൊലനടത്തിയ ശേഷം കൈകാലുകളിലെ കെട്ടഴിച്ച് മാറ്റുകയും മദ്യഗ്ലാസുകള്‍ നിരത്തി വെക്കുകയും ചിലതില്‍ മദ്യം ഒഴിച്ച് വെക്കുകയും വെള്ളം നിറച്ച ജഗ്ഗ് അടുത്തുവെക്കുകയും ചെയ്തതായിരുന്നെന്ന് പോലീസ് അന്വേഷണത്തില്‍ തെളിഞ്ഞു. കേസിന്റെ ഗതി മാറ്റാനാണ് ഇങ്ങനെ ചെയ്തതെന്ന് പ്രതി സമ്മതിച്ചു. ചത്തന് ബര്മ്മന് ഭാര്യയും മൂന്ന് കുട്ടികളുമുണ്ട്. പ്രതികളെ കോടതിയില്‍ ഹാജരാക്കി.
തരുണ്‍ സര്‍ക്കാറിന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള ഏര്‍പ്പാടുകള്‍ ചെയ്തതായി പോലീസ് പറഞ്ഞു. തിരൂരങ്ങാടി സിഐ ഉമേഷിനായിരുന്നു അന്വേഷണ ചുമതല.




