ദില്ലി: അതീവ രഹസ്യ സ്വഭാവമുള്ള സൈനിക രഹസ്യങ്ങള്‍ ഫേസ്ബുക്കിലൂടെ പരസ്യമാക്കിയതിന് 3 നേവി ഉദേ്യാഗസ്ഥരെ പ്രതിരോധ മന്ത്രാലയം പുറത്താക്കി. പ്രതിരോധമന്ത്രാലയം, പാര്‍ലമെന്ററി സ്റ്റാന്‍ഡിംഗ് കമ്മറ്റിയെ അറിയിച്ചതാണ് ഇക്കാര്യം. സംഭവത്തില്‍ ഉന്നത നേവി ഉദ്യോഗസ്ഥര്‍ ഉള്‍പ്പെട 4 പേര്‍ കുറ്റക്കാരാണെന്ന് പ്രതിരോധമന്ത്രാലയം കണ്ടെത്തിയിരുന്നു. ഇതില്‍ 3 പേരെയാണ് പുറത്താക്കിയത്. ഉന്നത നേവി ഉദേ്യാഗസ്ഥനെ താക്കീത് നല്‍കി വിടുകയും ചെയ്തു.
2011 സെപ്റ്റംബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.
മേലുദേ്യാഗസ്ഥര്‍ കീഴുദേ്യാഗസ്ഥരെ വേണ്ട വിധത്തില്‍ നിയന്ത്രക്കാത്തതും ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കാത്തതുമാണ് അച്ചടക്ക ലംഘനത്തിന് ഇടയാക്കിയതെന്ന് പ്രതിരോധമന്ത്രാലയം കുറ്റപ്പെടുത്തി. ഇതു്‌വെരെ അച്ചടക്ക ലംഘനത്തിന്റെ പേരില്‍ 219 ഉദേ്യാഗസ്ഥര്‍ക്കെതിരെ നടപടി കൈക്കൊണ്ടതായി പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.
നാവികസേന ഉദേ്യാഗസ്ഥര്‍ക്കെതിരെ നേവി ഓഫീസറുടെ ഭാര്യ രംഗത്തെത്തിയ പശ്ചാത്തലത്തിലാണ് പാര്‍ലമെന്ററി സ്റ്റാന്‍ഡിംഗ് കമ്മറ്റിക്ക് പ്രതിരോധ മന്ത്രാലയത്തിന്റെ വിശദീകരണം.




