Section

malabari-logo-mobile

സെക്‌സ്ടിംഗ് പെണ്‍കുട്ടികളുടെ ആത്മഹത്യ വര്‍ദ്ധിക്കുന്നു.

HIGHLIGHTS : മൊബൈല്‍ ഫോണ്‍ വഴി പ്രചരിച്ചുകൊണ്ടിരിക്കുന്ന അശ്ലീല സന്ദേശങ്ങളും ചിത്രങ്ങളും

മൊബൈല്‍ ഫോണ്‍ വഴി പ്രചരിച്ചുകൊണ്ടിരിക്കുന്ന അശ്ലീല സന്ദേശങ്ങളും ചിത്രങ്ങളും പെണ്‍കുട്ടികളെ ആത്മഹത്യയിലേക്ക് നയിക്കുന്നതായി പുതിയ സര്‍വ്വേ റിപ്പോര്‍ട്ട് പുറത്ത് വന്നിരിക്കുന്നു. കൗമാരക്കാരികളായ പെണ്‍കുട്ടികള്‍ക്കിടയിലാണ് ഈ പ്രവണത ഏറ്റവും രൂക്ഷമായി ഭവിച്ചുകൊണ്ടിരിക്കുന്നത്. പെണ്‍കുട്ടികള്‍ തങ്ങളുടെ ചിത്രങ്ങള്‍ എടുത്ത് തങ്ങളുടെ ആണ്‍ സുഹൃത്തുക്കള്‍ക്ക് നല്‍കുന്നതിലൂടെയാണ് പ്രശ്‌നങ്ങള്‍ ആരംഭിക്കുന്നത്.

ഈ ചിത്രങ്ങള്‍ മൊബൈലിലൂടെയും സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളിലൂടെയും പ്രചരിക്കപ്പെടുന്നതോടെ മാനസികമായി തകര്‍ന്നു പോകുന്ന പെണ്‍കുട്ടികള്‍ ആത്മഹത്യക്ക് മുതിരുകയാണെന്ന് എന്‍എസ്പിസിസി നടത്തിയ സര്‍വെ റിപ്പോര്‍ട്ടില്‍് പറയുന്നത്.

sameeksha-malabarinews

സ്വന്തം ആണ്‍സുഹൃത്തുക്കളില്‍ നിന്നും, സഹപാഠികളില്‍ നിന്നുമാണ് സെക്‌സ്ടിംഗിന് പെണ്‍കുട്ടികള്‍ ഇരയാക്കപ്പെടുന്നത്. പെണ്‍കുട്ടികളില്‍ മൂന്നില്‍ ഒന്നു മാത്രമാണ് സെക്‌സ്ടിംഗില്‍ പെട്ടുപോകുന്നത്.

സര്‍വ്വേ അനുസരിച്ച് 886 പെണ്‍കുട്ടികള്‍ സെക്‌സ്ടിംഗിന് ഇരകളായിട്ടുണ്ട്. ഇതില്‍ തന്നെ 666 പേര്‍ സ്വന്തം നഗ്ന ചിത്രങ്ങള്‍ എടുക്കപ്പെട്ടവരും പ്രചരിക്കപ്പെട്ടവരുമാണ്. ഇതില്‍ ബാക്കിയുള്ള പെണ്‍കുട്ടികള്‍ സ്വന്തം ചിത്രങ്ങള്‍ സൂക്ഷിക്കുന്നവരാണ്.

18 വയസ്സിനു താഴെയുള്ള പെണ്‍കുട്ടികളുടെ ഫോട്ടോ എടുക്കുന്നതും പ്രചരിപ്പിക്കുന്നതും നിയമവിരുദ്ധമാണെന്നിരിക്കെയെണ് ഇത്തരം പ്രവര്‍ത്തികള്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നത് എന്നതാണ് ഇതിലെ ശ്രദ്ധേയമായ വസ്തുത.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!