Section

malabari-logo-mobile

‘സെക്‌സി വിളിയില്‍ തെറ്റില്ല’; വനിതാകമ്മീഷന്‍.

HIGHLIGHTS : ന്യൂഡല്‍ഹി: പുരുഷന്‍മാര്‍ സെക്‌സി എന്ന് വിളിച്ചാല്‍ സ്ത്രീകള്‍ ക്ഷുഭിതരാകേണ്ടതില്ലെന്ന ദേശീയ വനിതാ കമ്മീഷന്‍ അദ്ധ്യക്ഷയുടെ

ന്യൂഡല്‍ഹി: പുരുഷന്‍മാര്‍ സെക്‌സി എന്ന് വിളിച്ചാല്‍ സ്ത്രീകള്‍ ക്ഷുഭിതരാകേണ്ടതില്ലെന്ന ദേശീയ വനിതാ കമ്മീഷന്‍ അദ്ധ്യക്ഷയുടെ പ്രസ്താവന വിവാദമാകുന്നു.

 

ജയിപ്പൂരില്‍ നടന്ന ഒരു സെമിനാറിലാണ് സെക്‌സി എന്നാല്‍ ഭംഗിയുള്ളവള്‍ എന്നും ആകര്‍ഷകയാണ് അര്‍ത്ഥമെന്നും അത് മോശം രീതിയില്‍ എടുക്കേണ്ടതില്ലെന്നും വനിതാ കമ്മീഷന്‍ അദ്ധ്യക്ഷ മമത ശര്‍മ്മ പറഞ്ഞത്.
പരാമര്‍ശം വിവാദമായതോടെ മമതാ ശര്‍മ്മ വിശദീകരണവുമായി രംഗത്തെത്തി. സെക്‌സി പോലുള്ള വാക്കുകളുമായി പൊരുത്തപ്പെടാന്‍ യുവതലമുറയ്ക്ക് കഴിയും യൂവാക്കള്‍ കൂടുതലുള്ള ജെയ്പ്പൂരിലെ വേദിയില്‍ വിശാല അര്‍ത്ഥത്തില്‍ നടത്തിയ പരാമര്‍ശം അപരിചിതരായ വ്യക്തികള്‍ക്കോ പൂവാലന്‍മാര്‍ക്കോ ഇത്തരം പ്രയോഗം നടത്താനുള്ള അനുമതിയില്ലെന്ന് മമത വിശദീകരിച്ചു.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!