Section

malabari-logo-mobile

സുര്‍ജിത്ത് സിങ് ജയില്‍ മോചിതനായി

HIGHLIGHTS : ദില്ലി : പാക്കിസ്ഥാന്‍ ജയിലില്‍ ശിക്ഷ അനുഭവിച്ചുവരികയായിരുന്ന ഇന്ത്യന്‍ പൗരന്‍ സുര്‍ജിത്ത് സിങ് ജെയില്‍

ദില്ലി : പാക്കിസ്ഥാന്‍ ജയിലില്‍ ശിക്ഷ അനുഭവിച്ചുവരികയായിരുന്ന ഇന്ത്യന്‍ പൗരന്‍ സുര്‍ജിത്ത് സിങ് ജെയില്‍ മോചിതനായി. പഞ്ചാബ് ഫിദ്ദെ സ്വദേശിയാണ് സുര്‍ജിത്ത്. അതിര്‍ത്തിയില്‍ ചാരപ്രവര്‍ത്തനം നടത്തിയെന്നാരോപിച്ച് സിയ ഉല്‍ ഹഖിന്റെ ഭരണ കാലത്താണ് സുര്‍ജിത്തിനെ പാക്കിസ്ഥാന്‍ പട്ടാളം അറസ്റ്റ് ചെയ്തത്. ജീവപര്യന്തം ശിക്ഷയ്ക്ക് വിധിക്കപ്പെട്ട സുര്‍ജിത്ത് സിങ് 30 വര്‍ഷമായി കോട് ലഖ്പത്‌റായ് ജയിലില്‍ ശിക്ഷയനുഭവിച്ച് വരികയായിരുന്നു.

സുര്‍ജിത്തിന്റെ വധശിക്ഷ 1989 ല്‍ അന്നത്തെ പ്രസിഡന്റായിരുന്ന ഗുലാം ഇഷ്ഖ് ജീവപര്യന്തമായി കുറച്ചിരുന്നു. ശിക്ഷയുടെ കാലാവധി അവസാനിച്ചതോടെയാണ് ഇദേഹത്തെ വിട്ടയക്കാന്‍ തീരുമാനിച്ചത്.

sameeksha-malabarinews

ആദ്യം പഖ്യാപിച്ചത് പാക് ജയിലില്‍ കഴിയുകയായിരുന്ന സരബ്ജിത് സിങിനെ മോചിപ്പിക്കുമന്നായിരുന്നു. എന്നാല്‍ പ്രഖ്യാപനം പിന്നീട് മാറ്റുകയായിരുന്നു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!