നഴ്‌സ് ആശുപത്രിയില്‍ മരിച്ച നിലയില്‍

കൊച്ചി : അങ്കമാലി ലിറ്റില്‍ഫഌവര്‍ ആശുപത്രിയിലെ നഴ്‌സിനെ മരിച്ച നിലയില്‍ കണ്ടെത്തി. മലയാറ്റൂര്‍ സ്വദേശിയായ നിമ്മി പോളാണ് മരിച്ചത്. ഓപ്പേറഷന്‍ തിയറ്ററിലെ ബാത്ത്‌റൂമിലാണ് നിമ്മിയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. ബാത്തറൂമിന്റെ വാതില്‍ അകത്തുനിന്ന് പൂട്ടിയനിലയിലായിരുന്നു. ഏറെ നേരമായിട്ടും ഇവരെ കാണാത്തതിനെ തുടര്‍ന്ന് കൂടെ ജോലി ചെയ്യുന്ന മറ്റു നേഴ്‌സ്മാര്‍ നടത്തിയ തെരച്ചിലിലാണ് നിമ്മിയെ ബാത്ത്‌റൂമില്‍ കണ്ടെത്തിയത്. ശരീരം മുഴുവന്‍ നീലിച്ച നിറത്തിലാണ് കാണപ്പെട്ടത്.

ഇന്നലെ രാത്രി ഏഴുമണിക്കാണ് നിമ്മി ജോലിക്കായി ആശുപത്രിയില്‍ എത്തിയത്.
ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

അനസ്‌തേഷ്യയ്ക്കുപയോഗിക്കുന്ന മരുന്ന് കുത്തിവെച്ചാണ് മരിച്ചതെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.

മൂന്നു വര്‍ഷമായി നിമ്മി ഇവിടെ ജോലി ചെയ്തി വരികയാണ്. 6 മാസം മുന്‍പാണ്‌ വിവാഹിതയായത്‌

നിമ്മിയുടെ ഭര്‍ത്താവ് വിദേശത്താണ്.

Share news
error: Content is protected !!
Scroll to Top