Section

malabari-logo-mobile

സുബ്രതോ കപ്പ് ഫൈനലില്‍ മലപ്പുറത്തിന്റെ ചുണക്കുട്ടികള്‍

HIGHLIGHTS : : ദേശിയ ഇന്റര്‍ സ്‌കൂള്‍ ഫുട്‌ബോള്‍ മത്സരത്തില്‍ കേരളത്തില്‍ നിന്നുള്ള സ്‌കൂള്‍ ഫുട്‌ബോള്‍ ടീമായ എംഎസ്പി

ദില്ലി: ദേശിയ ഇന്റര്‍ സ്‌കൂള്‍ ഫുട്‌ബോള്‍ മത്സരത്തില്‍ കേരളത്തില്‍ നിന്നുള്ള സ്‌കൂള്‍ ഫുട്‌ബോള്‍ ടീമായ എംഎസ്പി സ്‌കൂള്‍ ഫൈനലില്‍ എത്തി. ചരിത്രത്തിലാദ്യമായാണ് കേരളത്തില്‍ നിന്നുള്ള ഒരു സ്‌കൂള്‍ ടീം സുബ്രതോ കപ്പ് ഫൈനലിലെത്തുന്നത്. ഇന്ത്യന്‍ ഫുട്‌ബോളിന്റെ പുത്തന്‍ കളിത്തൊട്ടിലായ മണി്പപൂരില്‍ നിന്നുള്ള ലിറ്റില്‍ എയ്ഞ്ചില്‍സ് സ്‌കൂളിനെ തകര്‍ത്താണ് എംഎസ്പിയുടെ കുട്ടികള്‍ ഫൈനലില്‍ എത്തിയത്. നിശ്ചിത തൊണ്ണൂറ് മിനിറ്റില്‍ ഇരു ടീമുകളും ഓരോ ഗോള്‍ വീതമടിച്ച് സമനിലപാലിച്ചു. പെനാള്‍ട്ടി ഷൂട്ട്ഔട്ടില്‍ ഗോളെന്നുറപ്പിച്ച മണിപ്പൂരിന്റെ മൂന്ന് ഷോട്ടുകല്‍ തട്ടിത്തെറിപ്പിച്ച് എംഎസ്പിയുടെ ക്യാപ്റ്റന്‍കൂടിയായ വി.കെ .വിഷ്ണു തന്റെ ടീമിനെ നിശ്ചയദാര്‍ഢ്യത്തോടെ ഫൈനലില്‍ എത്തിച്ചു.

കളിയുടെ ആറാം മിനുറ്റില്‍ മണിപ്പൂര്‍ ഗോള്‍നേടി മേധാവിത്വം കാണിച്ചെങ്കിലും കേരളം പതിയെ താളം വീണ്ടെടുക്കുകയായിരുന്നു. 16-ാം മിനുറ്റില്‍ തന്നെ അതിനുള്ള ഫലവും കണ്ടു. കോര്‍ണര്‍ കിക്കില്‍ നിന്ന് ലഭിച്ച പന്ത് സമര്‍ത്ഥമായി നിയന്ത്രിച്ച് സല്‍മാന്‍ പോസ്റ്റിലേക്ക് പായിക്കുകയായിരുന്നു.

sameeksha-malabarinews

ഫൈനലിലെ എതിരാളികളെ ആരെന്നറിയാന്‍ ഇനിയും കുറച്ച് മത്സരങ്ങള്‍കൂടി കാത്തിരിക്കണം. നമുക്കും കാത്തിരിക്കാം ഏറനാടിന്റെ മക്കള്‍ വിജയശ്രീ ലാളിതരായി തിരിച്ചുവരുന്നത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!