കാവ്യ ഇനി ലാലിനൊപ്പം

അടുത്തകാലത്ത് നമ്മുടെ രാജ്യം ഏറ്റവുമധികം ചര്‍ച്ചചെയ്ത അഴിമതി രാഷ്ട്രീയവും അതിനെതിരെ ഉയര്‍ന്നുവന്ന ഒറ്റയാള്‍ സമരവും ആധാരമാക്കി മോഹന്‍ലാല്‍ ജോഷി കൂട്ടുകെട്ടൊരുക്കുന്ന ലോക്പാല്‍ എന്ന ചിത്രത്തില്‍ മലയാളത്തിന്റെ പ്രിയതാരം കാവ്യമാധവന്‍ നായികയാവുന്നു.

ബാവുട്ടിയുടെ സ്വന്തം നാമത്തില്‍ എന്ന ചിത്രത്തില്‍ മെഗാസ്റ്റാര്‍ മ്മുട്ടിയുടെ നിലേശ്വരംകാരി നായികയായി എത്തിയ കാവ്യക്ക്് അടുത്ത ചിത്രത്തില്‍ സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലിന്റെ നായികയാവാന്‍ അവസരം ലഭിച്ചിരിക്കുകയാണ്.

ബി. ഉണ്ണികൃഷ്ണന്റെ മാടമ്പിയിലാണ് ഇരുവരും അവസാനമായി ഒന്നിച്ചഭിനയിച്ചത്.

മോഹന്‍ലാല്‍ ഫാന്‍സ് അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എസ് എല്‍ വിമല്‍കുമാര്‍, വ്യവസായികളായ ബാലന്‍ വിജയന്‍, എം വിജയകുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് ലോകാപാല്‍ നിര്‍മിക്കുന്നത്.

Share news
error: Content is protected !!
Scroll to Top