Section

malabari-logo-mobile

കൂടംകുളം; സുരക്ഷ ഉറപ്പാക്കിയില്ലെങ്കില്‍ ആണവനിലയം പ്രവര്‍ത്തിക്കില്ല- സുപ്രീംകോടതി.

HIGHLIGHTS : ദില്ലി : കൂടംകുളം ആണവനിലയത്തിന്റെ

ദില്ലി : കൂടംകുളം ആണവനിലയത്തിന്റെ സുരക്ഷ ഉറപ്പാക്കിയില്ലെങ്കില്‍ ആണവനിലയത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തിവെപ്പിക്കുമെന്ന് സുപ്രീംകോടതി. എത്രപണം ചെലവഴിച്ചു എന്നതല്ല മറിച്ച് ജലങ്ങലുടെ സുരക്ഷയ്ക്കാണ് പ്രാധാന്യം നല്‍കേണ്ടതെന്നും കോടതി വ്യക്തമാക്കി. കൂടാതെ പാരിസ്ഥിതിക അനുമതി സംബന്ധിച്ചുള്ള ആക്ഷേപം ഗൗരവമുളളതാണെന്നും കോടതി നിരീക്ഷിച്ചു.

പ്ലാന്റിന്റെ പാരിസ്ഥിതിക അനുമതി സംബന്ധിച്ചുള്ള ആക്ഷേപം ഗൗരവമുള്ളതാണെന്നും സുപ്രീംകോടതി നിരീക്ഷിച്ചു.കേസ് അനന്തമായി നീട്ടിക്കൊണ്ടു പോകാനാകില്ല.  നിലയത്തിന് പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചിട്ടില്ലെന്നത് ഗൗരവകരമായി കാണേണ്ടതുണ്ടെന്നും സുപ്രീംകോടതി ഉത്തരവില്‍ പറയുന്നു.

sameeksha-malabarinews

സുപ്രീംകോടതി ഉത്തരവ് സ്വാഗതം ചെയ്യുന്നുവെന്നും ജനങ്ങളുടെ സുരക്ഷ ഉറപ്പ് വരുത്താന്‍ വേണ്ട നടപടി കൈക്കൊള്ളണമെന്നും സമരസമിതി നേതാവ് എസ്.പി ഉദയകുമാര്‍ പറഞ്ഞു.

കൂടംകുളം ആണവ നിലയത്തില്‍ ആണവ ഇന്ധനം നിറയ്ക്കുന്നതിന് അനുമതി നല്‍കിയ മദ്രാസ് ഹൈക്കോടതിയുടെ വിധിക്കെതിരായാണ് സുപ്രീംകോടതിയുടെ ഈ പരാമര്‍ശം.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!