Section

malabari-logo-mobile

സാമൂഹിക സൃഷ്ടിക്കായുള്ള പോരാട്ടത്തില്‍ അണിചേരുക; സി.പി.ഐ.എം

HIGHLIGHTS : കോഴിക്കോട് : പുത്തന്‍ ഉദാരവല്‍ക്കരണ നയങ്ങള്‍ക്കെതിരെ തൊഴിലാളി വര്‍ഗം നടത്തുന്ന പോരാട്ടങ്ങളില്‍ അണിചേരാന്‍ സി.പി.ഐ.എം

കോഴിക്കോട് : പുത്തന്‍ ഉദാരവല്‍ക്കരണ നയങ്ങള്‍ക്കെതിരെ തൊഴിലാളി വര്‍ഗം നടത്തുന്ന പോരാട്ടങ്ങളില്‍ അണിചേരാന്‍ സി.പി.ഐ.എം 20-ാം പാര്‍ടികോണ്‍ഗ്രസില്‍ അവതരിപ്പിച്ച രാഷ്ട്രീയ പ്രമേയത്തിലൂടെ ആഹ്വാനം ചെയ്തു.

കാര്‍ഷിക പ്രതിസന്ധി മറികടക്കാന്‍ വ്യക്തിപരമോ, സാമൂഹികപരമോ ആയ ആത്മഹത്യയല്ല പരിഹാരമെന്നും, ജീവിത സാഹചര്യം മെച്ചപ്പെടുത്താനും നല്ല സാമൂഹ്യ സൃഷ്ടിക്കുവേണ്ടി തൊഴിലാളിവര്‍ഗം നടത്തുന്ന പോരാട്ടങ്ങളില്‍ എൈക്യപ്പെടുകയാണ് വേണ്ടതെന്ന് പ്രമേയം ആവശ്യപ്പെടുന്നു. അശോക് ധവ്‌ളെ റിപ്പോര്‍ട് അവതരിപ്പിച്ചു.

sameeksha-malabarinews

1991 മുതല്‍ നടപ്പിലാക്കുന്ന ഉദാരവല്‍ക്കരണ നയങ്ങളാണ് ഇന്ത്യയിലുടനീളം കര്‍ഷക ആത്മഹത്യക്ക് കാരണമായതെന്നും, കടാശ്വാസപദ്ധതികള്‍ കര്‍ഷകര്‍ക്ക് പ്രയോജനപ്പെട്ടില്ലെന്നും കാര്‍ഷികനിക്ഷേപങ്ങള്‍ ഭൂരിപക്ഷവും ലഭിക്കുന്നത് സമ്പന്ന കര്‍ഷകര്‍ക്കോ, സ്വകാര്യകമ്പനികള്‍ക്കോ ആണെന്നും കര്‍ഷകപ്രതിസന്ധി സംബന്ധിച്ച പ്രമേയം ചൂണ്ടിക്കാട്ടി.
രാഷ്ട്രം നേരിടുന്ന നിരവധി ശ്രദ്ധേയമായ വിഷയങ്ങള്‍ സി.പി.ഐ.എം പാര്‍ട്ടികോണ്‍ഗ്രസ്സിലെ പ്രമേയങ്ങളായി അവതരിപ്പിക്കപ്പെട്ടു. യുവാക്കളോട് തൊഴിലില്ലായ്മക്കെതിരെയും നിയമന നിരോധനത്തിനെതിരെയും പ്രക്ഷോഭത്തിനിറങ്ങാന്‍ പാര്‍ട്ടി കോണ്‍ഗ്രസ്സ് അംഗീകരിച്ച പ്രമേയത്തില്‍ ആവശ്യപ്പെട്ടു.
വര്‍ദ്ധിച്ചുവരുന്ന കരാര്‍തൊഴിലാളി സമ്പ്രദായം അവസാനിപ്പിച്ച് തൊഴിലാളികള്‍ക്ക് നിയമാനുസൃതവേതനം നല്‍കണമെന്നും പ്രമേയങ്ങളിലൂടെ ആവശ്യപ്പെട്ടു.
ഇന്നലെ ചര്‍ച്ചയില്‍ 14 പേരാണ് പങ്കെടുത്തത്. ഇന്ന് പ്രത്യയശാസ്ത്രങ്ങളിലുള്ള പ്രമേയം പോളിറ്റ് ബ്യൂറോ അംഗം സീതാറാം യെച്ചൂരി അവതരിപ്പക്കും.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!