തലപ്പാറയില്‍ ബസ്സപകടം ; വന്‍ ദുരന്തം ഒഴിവായി.

തിരൂരങ്ങാടി: ഡിവൈഡറിലിടിച്ച ബസ്സിന്റെ ടയറുകള്‍ ഊരിത്തെറിച്ചു. വന്‍ ദുരന്തം ഒഴിവായി. ദേശീയപാതയില്‍ തലപ്പാറയില്‍ രാത്രി എട്ട് മണിക്കാണ് അപകടം. ചെമ്മാട് നിന്നും കോഴിക്കോട്ടേക്ക് പോകുകയായിരുന്ന ഗാലക്‌സി ബസ്സാണ് അപകടത്തില്‍ പെട്ടത്.

ചെമ്മാട് നിന്നും വരികയായിരുന്ന ബസ്സ് തലപ്പാറ ജംഗ്ഷനിലേക്ക് കയറുന്നതിനിടെ പിറകിലെ ടയര്‍ ഡിവൈഡറിലിടിക്കുകയായിരുന്നു. ഇടിയെ തുടര്‍ന്ന് പിറകിലെ നാല് ടയറുകളും ഊരിത്തെറിച്ചു.

 

ബസ് കുറച്ചു മുന്നോട്ട് പോയി റോഡിന് കുറുകെ നില്‍ക്കുകയായിരുന്നു. ബസ്സില്‍ നിറയെ യാത്രക്കാരുണ്ടായിരുന്നു. ബസ് മറിയാതിരുന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി. അപകടത്തെ തുടര്‍ന്ന് ദേശീയപാതയില്‍ ഏറെ നേരം ഗതാഗത തടസ്സമുണ്ടായി.

 

Share news
error: Content is protected !!
Scroll to Top