Section

malabari-logo-mobile

സാക്ഷരതാ പ്രവര്‍ത്തനങ്ങളില്‍ ജില്ലയുടെ മാതൃക തുടരണം: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്

HIGHLIGHTS : മലപ്പുറം: സാക്ഷരതാ പ്രവര്‍ത്തനങ്ങളില്‍

മലപ്പുറം : സാക്ഷരതാ പ്രവര്‍ത്തനങ്ങളില്‍ ജില്ല കാണിച്ച മാതൃകയുമായി മുന്നോട്ടു പോകണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സുഹറ മമ്പാട് പറഞ്ഞു. ജില്ലാ സാക്ഷരതാ മിഷന്‍ നടപ്പാക്കുന്ന പത്താംതരം തുല്യതാ കോഴ്‌സിന്റെ ഏഴാം ബാച്ച് രജിസ്‌ട്രേഷനും കിഡ്‌നി പേഷ്യന്റ്‌സ് വെല്‍ഫെയര്‍ സൊസൈറ്റി ഫണ്ട് കൈമാറ്റവും ഉദ്ഘാടനവും ചെയ്യുകയായിരുന്നു പ്രസിഡന്റ്. മുന്‍കാലങ്ങളില്‍ സാക്ഷരത ക്ലാസുകളില്‍ പ്രായംചെന്നവരായിരുന്നു പഠിതാക്കളായി എത്തിയിരുന്നതെങ്കില്‍ ഇന്ന് സ്ഥിതി മാറി. 18 നും 25 നും ഇടയില്‍ പ്രായമുള്ളവര്‍ പഠന കേന്ദ്രങ്ങളില്‍ എത്തുന്നുണ്ടെന്നും അവര്‍ പറഞ്ഞു.
വിദ്യാഭ്യാസം നേടാനുള്ള ഈ പ്രവണത ജില്ലയെ സംബന്ധിച്ച് നല്ല ലക്ഷണമാണ്. ഇനിയും മുന്നോട്ടുപോയി ജില്ല മറ്റു ജില്ലകള്‍ക്ക് മാതൃകയാകണമെന്നും അവര്‍ സൂചിപ്പിച്ചു. കലക്ടറേറ്റ് സമ്മേളന ഹാളില്‍ നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സക്കീന പുല്‍പ്പാടന്‍ അധ്യക്ഷയായി.

പഠിതാക്കള്‍ സമാഹരിച്ച തുക ജില്ലാ കലക്ടര്‍ എം.സി.മോഹന്‍ദാസ് കിഡ്‌നി പേഷ്യന്‍സ് വെല്‍ഫെയര്‍ സൊസൈറ്റി സെക്രട്ടറി ഉമ്മര്‍ അറക്കലിന് കൈമാറി. സാക്ഷരതാ മിഷന്‍ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി ചെയര്‍മാന്‍ സലീം കുരുവമ്പലം മുഖ്യപ്രഭാഷണം നടത്തി. എസ്.എസ്.എ പ്രോഗ്രാം ഓഫീസര്‍ ഇ.മുഹമ്മദ്മുനീര്‍, ജന്‍ശിക്ഷന്‍ സന്‍സ്ഥാന്‍ ഡയറക്ടര്‍ പി.ഉമ്മര്‍കോയ, എന്‍.വൈ.കെ കോഡിനേറ്റര്‍ അനില്‍കുമാര്‍, ജില്ലാ സാക്ഷരതാ മിഷന്‍ കോഡിനേറ്റര്‍ സി.അബ്ദുള്‍ റഷീദ്, ജില്ലാ സാക്ഷരതാമിഷന്‍ സ്‌പെഷല്‍ അസിസ്റ്റന്റ് എം.മുഹമ്മദ് ബഷീര്‍ എന്നിവര്‍ പങ്കെടുത്തു. കൂടുതല്‍ തുക സമാഹരിച്ച വിദ്യാകേന്ദ്രത്തിനും പഠന കേന്ദ്രത്തിനും ഉപഹാരം നല്‍കി.

sameeksha-malabarinews

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!