മുഖം തിളങ്ങാന്‍ 5 മിനിറ്റ്

മുഖം സുന്ദരമായി സൂക്ഷിക്കാന്‍ സമയമില്ലല്ലോ കാശില്ലല്ലോ എന്നൊന്നും ആലോചിച്ച് നിങ്ങള്‍ തല പുകയ്‌ക്കേണ്ട…. ഈ ചെറിയ പൊടികൈകള്‍ ഒന്നു ചെയ്തു നോക്കൂ നിങ്ങളുടെ മുഖം പൂ പോലെ മൃദുലവും അഴകുറ്റതുമാകും. ഈ ചെറിയ കാര്യങ്ങള്‍ ഒന്നു ചെയ്തു നോക്കു…..

മൂന്നു ടേബിള്‍ സ്പൂണ്‍ കടലമാവില്‍ ഒരു നുളള് മഞ്ഞള്‍പ്പൊടി ചേര്‍ത്ത് പാലൊഴിച്ച് കുഴമ്പുരൂപത്തിലാക്കി തേച്ച് പിടിപ്പിച്ച ശേഷം കഴുകി കളയുക. അല്ലെങ്കില്‍ മുള്‍ട്ടാണിമിട്ടിയും ചന്ദനവും റോസ്‌വാട്ടറില്‍ കുഴച്ച് മുഖത്തുപുരട്ടി ഉണങ്ങുമ്പോള്‍ കഴുകികളയുക. അതുമല്ലെങ്കില്‍ തക്കാളി നീരും പയറുപൊടിയും ചന്ദനവും ചേര്‍ത്ത മിശ്രിതം മുഖത്ത് പുരട്ടി ഉണങ്ങുമ്പോള്‍ കഴുകി കളയുക. ഈ മിശ്രിതങ്ങള്‍ മുഖത്ത് പുരട്ടിയ ശേഷം കഴുകുമ്പോള്‍ ഒരു കാരണ വശാലും സോപ്പ് ഉപയോഗിക്കരുത് കേട്ടോ…..

Share news
error: Content is protected !!
Scroll to Top