സരിതയുടെ രഹസ്യമൊഴിയെ ഭയന്ന് മന്ത്രിസഭ

കൊച്ചി: സോളാര്‍ തട്ടിപ്പ് കേസിലെ രണ്ടാം പ്രതി സരിത എസ് നായര്‍ കോടതിയില്‍ നല്‍കിയ രഹസ്യമൊഴി പുറത്തു വന്നാല്‍ ഉണ്ടാകുന്ന കൊടുങ്കാറ്റില്‍ ആരുടെയെല്ലാം മന്ത്രി കസേരകള്‍ അടിയോടെ ഇളകി പോകുമെന്ന ആശങ്കയിലാണ് മന്ത്രിസഭയിലെ പലരും. മന്ത്രിസഭ പുനഃസംഘടനയിലൂടെ പ്രതിച്ഛായ സൃഷ്ടിച്ച് മുഖം മിനുക്കാനുള്ള ഭരണകക്ഷിയുടെ തന്ത്രം വീണ്ടും പാളാനുള്ള സാധ്യത കൂടുതലായി. സരിതയുടെ രഹസ്യമൊഴിയില്‍ എ ഗ്രൂപ്പിന് പുറമെ ഐ ഗ്രൂപ്പിലെയും മന്ത്രിമാരുമായി വഴിവിട്ട ബന്ധം തനിക്കുണ്ടായിരുന്നതായി സരിത മൊഴി നല്‍കിയതായാണ് സൂചന. ഇവരില്‍ നിന്ന് സോളാര്‍ കമ്പനിക്ക് സഹായങ്ങള്‍ ലഭിച്ചതായും മൊഴിയില്‍ പറയുന്നുണ്ട്.

ശനിയാഴ്ചയാണ് കൊച്ചി ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി മുമ്പാകെ സരിത രഹസ്യമൊഴി നല്‍കിയത്. സോളാര്‍ ഇടപാടുമായി ബന്ധമുള്ള പല ഉന്നതരുടെയും പേരുകള്‍ അനേ്വഷണ സംഘത്തോട് പറഞ്ഞിരുന്നുവെങ്കിലും അവര്‍ അത് രേഖപെടുത്താന്‍ തയ്യാറായില്ലെന്നും ഇതിനാലാണ് കോടതി മുമ്പാകെ മൊഴി നല്‍കുന്നതെന്നാണ് സരിത പറഞ്ഞത്. തനിക്കെതിരെ വധഭീഷണിയുണ്ടെന്നും സരിത കോടതിയെ ധരിപ്പിച്ചിട്ടുണ്ട്.

ഒരു കേന്ദ്രമന്ത്രി, സംസ്ഥാനത്തെ മൂന്ന് മന്ത്രിമാര്‍ എന്നിവര്‍ക്ക് സരിതയുമായി വഴിവിട്ട ബന്ധം ഉണ്ടായിരുന്നുവെന്ന് സരിത മൊഴി നല്‍കിയെന്നാണ് അവരുമായി അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

 

Share news
error: Content is protected !!
Scroll to Top