ബിജു ജയിലില്‍ നിന്നും ശാലുമേനോന് അയച്ച കത്ത് പുറത്ത്

പത്തനംതിട്ട: സോളാര്‍ തട്ടിപ്പ് കേസിലെ ഒന്നാം പ്രതി ബിജു രാധാകൃഷ്ണന്‍ തന്റെ കാമുകിയും കൂട്ടുപ്രതിയുമായ നടി ശാലുമേനോന് ജയിലില്‍ നിന്നയച്ച കത്ത് പുറത്തായി. ശാലുവിന്റെ അറസ്റ്റ് ഒഴിവാക്കാനാണ് താന്‍ കീഴടങ്ങിയതെന്നും, പോലീസ് പറയുന്നതുപോലെ തന്നെ പിടികൂടിയതല്ലെന്നും ബിജു കത്തില്‍ പറയുന്നു. കീഴടങ്ങിയ തന്റെ മീശ വടിപ്പിച്ച് തല മൊട്ടയടിപ്പിക്കുകയായിരുന്നെന്നും ബിജു.

സഹ തടവുകാര്‍ വഴി കൊടുത്തയച്ച കത്ത് തുടങ്ങുന്നത് ഇങ്ങനെയാണ് “ എന്നെ കുറിച്ച് എന്തെങ്കിലും തെറ്റ്ദ്ധാരണയുണ്ടെങ്കില്‍ അത് മാറണം. നിന്നെ എങ്ങനെ അഭിമുഖീകരിക്കണമെന്ന് എനിക്കറിയില്ല”.
ശാലുവിന് നല്‍കിയ സഹായങ്ങളുടെ ഒരു ശതമാനം പോലും പോലീസിനോട് താന്‍ വെളിപ്പെടുത്തിയിട്ടില്ലെന്നും ബിജു കത്തില്‍ പറയുന്നുണ്ട്. താന്‍ ആരെയും കൊന്നിട്ടില്ലെന്നും തന്നെ ജാമ്യത്തിലിറക്കാന്‍ സഹായിക്കണമെന്നും തനിക്ക് വേണ്ടി കാത്തിരിക്കണമെന്നും ബിജു ശാലുവിനോട് കത്തിലൂടെ ആവശ്യപെടുന്നുണ്ട്. സോളാര്‍ കേസിലെ യഥാര്‍ത്ഥ പ്രതികള്‍ ഇനിയും പിടിയിലായിട്ടില്ലെന്നും മുഖ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫിലെ മുന്‍ അംഗങ്ങളായ സലിം രാജിനെയും ജിക്കുമോനെയും എന്തുകൊണ്ടാണ് അറസ്റ്റ് ചെയ്യാത്തതെന്നും ബിജു കത്തിലൂടെ ചോദിക്കുന്നുണ്ട്.

 

Share news
error: Content is protected !!
Scroll to Top