Section

malabari-logo-mobile

സരിതയുടെ മൊബൈലില്‍ ഐപിഎസുകാരന്റെ അശ്ലീല സന്ദേശം

HIGHLIGHTS : തിരു: സോളാര്‍തട്ടിപ്പു കേസില്‍ പിടിയിലായ സരിതാ എസ് നായര്‍ക്കും ബിജു രാധാ കൃഷ്ണനും

തിരു: സോളാര്‍തട്ടിപ്പു കേസില്‍ പിടിയിലായ സരിതാ എസ് നായര്‍ക്കും ബിജു രാധാ കൃഷ്ണനും ഉന്നത പോലീസ് ബന്ധവും. 2010 ല്‍ ഇരുവരെയും പോലീസ് പിടികൂടിയപ്പോഴാണ് ഈ ബന്ധം പുറത്തായതാണ്.

2010 ല്‍ സരിതയെ തിരുവനന്തപുരം സിറ്റി പോലീസ് തട്ടിപ്പു കേസില്‍ അറസ്റ്റ് ചെയ്ത് വനിതാ സ്റ്റേഷനില്‍ കൊണ്ടുവന്നപ്പോള്‍ അവുടെ മൊബൈല്‍ ഫോണ്‍ പരിശോധിച്ച ഉദ്യോഗസ്ഥരാണ് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ സരിതയുടെ മൊബൈലിലേക്കയച്ച അശ്ലീല എസ്എംഎസുകള്‍ കണ്ട് ഞെട്ടിയത്. ഒരു ഐപിഎസ് ഉദ്യോഗസ്ഥന്‍് സരിതയുമായി അക്കാലത്ത് നിരന്തരം പുലര്‍ത്തിയിരുന്നതിന്റെ തെളിവുകളും ലഭിച്ചിരുന്നു. എന്നാല്‍ അന്ന് പോലീസ് ബിജു രാധാകൃഷ്ണന്റെയും സരിത എസ് നായരുടെയും ആറുമാസത്തെ ഫോണ്‍ വിശദാംശങ്ങള്‍ എടുത്തിരുന്നു എന്നാല്‍ ഇപ്പോള്‍ ആ വിശദാംശങ്ങള്‍ പോലീസ് ഫയലില്ല. ഈ കേസിന്റെ ശേഷിക്കുന്ന മുഴുവന്‍ രേഖകളും സ്‌പെഷല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ കേസന്വേഷിച്ചിരുന്ന നാര്‍ക്കോട്ടിക്ക് സെല്‍ അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസില്‍ നിന്ന് കൊണ്ടുപോയി.

sameeksha-malabarinews

ആദ്യം ഈ കേസ് അന്വേഷിച്ചിരുന്നത് സിറ്റി ഡിസിആര്‍ബി അസിസ്റ്റന്റ് കമ്മീഷ്ണറായിരുന്ന അനില്‍ കുമാറാണ്. പിന്നീടാണ് നാര്‍ക്കോട്ടിക് സെല്ലിന് കൈമാറിയത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!