പോലീസിനെ വെട്ടിച്ച് കടന്ന ഒട്ടോ യാത്രക്കാര്‍ പിടിയില്‍

പരപ്പനങ്ങാടി: എതിരെ വരികയായിരുന്ന കാറുമായി കൂട്ടിയിടിച്ച ഓട്ടോറിക്ഷ പോലീസിന്റെ കണ്ണുവെട്ടിച്ച് കടന്നുകളായാന്‍ ശ്രമിക്കുന്നതിനിടെ പിടിയിലായി. വെള്ളിയാഴ്ച രാത്രി അഞ്ചപ്പുരയിലാണ് സംഭവം. പൊലീസ് പരിശോധിക്കാന്‍ എത്തിയതോടെയാണ് ഓട്ടോ എടുത്തുപോകാന്‍ വിഫലശ്രമം നടത്തിയത്. കുറച്ചുദൂരം സഞ്ചരിച്ച ഇവരെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. ഒട്ടോ ഓടിച്ചിരുന്ന ഫിറോസ്(25), യാത്രക്കാരനായ ഇസ്ഹാഖ് (26) എന്നിവരാണ് പിടിയിലായത്.

Share news
error: Content is protected !!
Scroll to Top