ഫേസ്ബുക്ക് വൈറസ് 60 ലക്ഷം പേരുടെ വിവരങ്ങള്‍ ചോര്‍ത്തി

മുംബൈ: 60 ലക്ഷം ഉപഭോക്താക്കളുടെ വിവരങ്ങള്‍ ഫേസ്ബുക്ക് ചോര്‍ത്തി. ഇവരുടെ ഫോണ്‍ നമ്പറുകളും ഇമെയില്‍ വിലാസങ്ങളുമാണ് വൈറസ് ചോര്‍ത്തിയിരിക്കുന്നത് എന്നാണ് ഫേസ്ബുക്ക് പറയുന്നത്. എന്നാല്‍ ഇതില്‍ കൂടുതല്‍ വിരങ്ങള്‍ ചോര്‍ന്നതായാണ് വിവരം. കഴിഞ്ഞ ദിവസം പുറത്തിറക്കിയ സുരക്ഷാ കുറിപ്പിലാണ് വിവരങ്ങള്‍ ചോര്‍ന്ന വിവരം ഫേസ്ബുക്ക് വ്യക്തമാക്കിയത്.

ഫേസ്ബുക്കിലെ വിവരങ്ങള്‍ ഡൗണ്‍ലോഡ് ചെയ്യുന്നതിനുള്ള ഓപ്ഷനായ ഡൗണ്‍ലോഡ് യുവര്‍ ഇന്‍ഫര്‍മേഷന്‍ ഉപയോഗിച്ചവരുടെ അക്കൗണ്ടുകളാണ് പ്രധാനമായും വൈറസ് ആക്രമിച്ചിരിക്കുന്നത്.

വൈറസ് ആക്രമണങ്ങളില്‍ നിന്ന് നൂറുശതമാനം സുരക്ഷ ആര്‍ക്കും ഉറപ്പു നല്‍കാനാകില്ലെന്നും അധികൃതര്‍ പറയുമ്പോഴും തങ്ങളുടെ ഉപഭോക്താക്കളുടെ സ്വകാര്യതയ്ക്ക് വലിയ വിലയാണ് നല്‍കുന്നതെന്നും അപവരുടെ സ്വകാര്യ വിവരങ്ങള്‍ പരസ്യപ്പെടാതിരിക്കാന്‍ ഞങ്ങള്‍ ബാധ്യസ്ഥരാണെന്നും ഫേസ്ബുക്ക് അധികൃതര്‍ പറയുന്നുണ്ട്. ഭാവിയില്‍ ഇത്തരം പിഴവുകള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രമിക്കുമെന്നും അവര്‍ ഉറപ്പു പറഞ്ഞു.

Share news
error: Content is protected !!
Scroll to Top