Section

malabari-logo-mobile

സന്നദ്ധ രക്തദാനം: സംഘടനകള്‍ക്കുള്ള പുരസ്‌കാരം കൈമാറി

HIGHLIGHTS : പെരിന്തല്‍മണ്ണ:

പെരിന്തല്‍മണ്ണ: സന്നദ്ധ രക്തദാനം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ആരോഗ്യ വകുപ്പും ഹിന്ദുസ്ഥാന്‍ ലാറ്റക്‌സ് ഫാമിലി പ്ലാനിങ് പ്രൊമോഷന്‍ ട്രസ്റ്റും സംയുക്തമായി പെരിന്തല്‍മണ്ണയില്‍ രക്തദാതാക്കളുടെ അനുമോദന സംഗമവും ശില്‍പശാലയും നടത്തി. താലൂക്ക് ആശുപത്രി ബ്ലഡ് ബാങ്ക് ഓഡിറ്റിയത്തില്‍ നടന്ന പരിപാടി നഗരസഭാ ചെയര്‍ പേഴ്‌സന്‍ കെ.സുധാകുമാരി ഉദ്ഘാടനം ചെയ്തു. ആശുപത്രി സൂപ്രണ്ട് ഡോ. ഫാത്തിമ ഷഹന അധ്യക്ഷയായി. ഐ.എം.എ മുന്‍ ദേശീയ ഉപാധ്യക്ഷന്‍ ഡോ. യു.വി.സീദി മുഖ്യ പ്രഭാഷണം നടത്തി.

ജില്ലയില്‍ ഏറ്റവും കൂടുതല്‍ പേരെ രക്തദാനത്തിന് സന്നദ്ധരാക്കിയ സംഘടനകള്‍ക്കുള്ള പുരസ്‌കാരങ്ങള്‍ നഗരസഭാ ചെയര്‍മാന്‍ കൈമാറി. യുവജന സംഘടന വിഭാഗത്തില്‍ ഡി.വൈ.എഫ്.ഐ. ജില്ലാ കമ്മിറ്റിയും മുസ്ലീം യൂത്ത് ലീഗ് പട്ടാമ്പി മണ്ഡലം കമ്മിറ്റിയും യഥാക്രമം ഒന്നും രണ്ടും സ്ഥാനം നേടി. സന്നദ്ധ സംഘടനകളില്‍ പരിയാപുരം റിഥം ഓഫ് ലൈഫ് ഒന്നാം സ്ഥാനവും എടക്കരയിലെ തണല്‍ രണ്ടാം സ്ഥാനവും നേടി. കോളെജ് വിഭാഗത്തില്‍ പരിയാപുരം സെന്റ് മേരീസ് കോളെജ് ഒന്നാം സ്ഥാനവും തിരൂര്‍ എസ്.എസ്.എം. പോളിടെക്‌നിക് രണ്ടാം സ്ഥാനവും നേടി. ആര്‍ട്‌സ്-സ്‌പോര്‍ട്‌സ് ക്ലബ് വിഭാഗത്തില്‍ കട്ടുപ്പാറ ഫാസ്‌ക് ഒന്നാം സ്ഥാനവും വള്ളിക്കുന്ന് ഫ്രന്‍ഡ്‌സ് ക്ലബ് രണ്ടാം സ്ഥാനവും നേടി.

sameeksha-malabarinews

‘സുരക്ഷിത രക്തം-നാം അറിഞ്ഞിരിക്കേണ്ടത്’ വിഷയത്തില്‍ സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍ ബേബി പ്രഭാകരന്‍ സംസാരിച്ചു. ഡെപ്യൂട്ടി മാസ് മീഡിയ ഓഫീസര്‍മാരായ കെ.പി.സാദിഖ്, പി.രാജു, കോഡിനേറ്റര്‍ ഇ.കെ.നാസര്‍, ബ്ലഡ് ബാങ്ക് മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സാലിന്‍ എന്നിവര്‍ സംസാരിച്ചു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!