Section

malabari-logo-mobile

സന്തോഷ് ട്രോഫി: കേരളം ഒരുങ്ങി ; ജോബി ജോസഫ് നയിക്കും.

HIGHLIGHTS : എറണാകുളം: പഴയ പ്രതാപകാല സ്മരണകളുമായി കേരളത്തിന്റെ

എറണാകുളം: പഴയ പ്രതാപകാല സ്മരണകളുമായി കേരളത്തിന്റെ ചുണക്കുട്ടികള്‍ ഒഡീഷയിലേക്ക്. ഒരുമാസത്തെ തീവ്രപരിശീലവനത്തിന്റെ സത്ത കരുതലായി വെച്ച് കളിക്കളത്തില്‍ പോരാടാനുറച്ച് കട്ടക്കില്‍ നടക്കുന്ന സന്തോഷ് ട്രോഫി ടൂര്‍ണമെന്റില്‍ പങ്കെടുക്കാന്‍ ടീം നാളെ പട്‌ന എക്‌സ്പ്രസില്‍ യാത്രതിരിക്കും.
66ാമത് സന്തോഷ് ട്രോഫി ദേശീയ ഫുട്‌ബോള്‍ ചാംപ്യന്‍ഷിപ്പിനുള്ള 22 അംഗ കേരളാ ടീമിനെ പ്രഖ്യാപിച്ചു. കഴിഞ്ഞ മാസം 10 മുതല്‍ ഏലൂര്‍ ഫാക്ട് ഗ്രൗണ്ടില്‍ നടന്ന പരിശീലനക്യാംപില്‍ നിന്നാണ് ടീമംഗ ങ്ങളെ തിരഞ്ഞെടുത്തത്.

 

പത്തനം തിട്ട സ്വദേശിയും ഗോള്‍കീപ്പറുമായ ജോബി ജോസഫാണ് കേരളത്തിന്റെ മഞ്ഞപ്പടയെ നയിക്കുന്നത്. എട്ടു പേര്‍ പുതുമുഖങ്ങളാണ്.

sameeksha-malabarinews

ടീം: ഗോള്‍കീപ്പര്‍മാര്‍- ജോബി ജോസഫ് (പത്തനംതിട്ട), പി കെ നസീബ് (മലപ്പുറം), എന്‍ നൗഫല്‍ (തിരുവനന്തപുരം). ഡിഫന്റര്‍മാര്‍- വി വി സുര്‍ജിത്ത്, എന്‍ ജോണ്‍സണ്‍, മുഹമ്മദ് മര്‍സൂക്ക്, ടി സജിത്ത് (തിരുവനന്തപുരം), ബി കെ അനാഗ്, പി എസ് സനീഷ്, സി വി അസ്‌കര്‍ (എറണാകുളം). മിഡ്ഫീല്‍ഡര്‍മാര്‍- പി രാഹുല്‍, ഷിബിന്‍ ലാല്‍, കെ രാകേഷ് (തിരുവനന്തപുരം), മുഹമ്മദ് റാ സി (കാസര്‍ഗോഡ്), വിനീത് ആന്റ ണി (എറണാകുളം), ഡെയ്‌സണ്‍ ദേവദാസ്, കെ സലീല്‍ (മലപ്പുറം) ഫോര്‍വേര്‍ഡുകള്‍- ആര്‍ കണ്ണന്‍ (കൊല്ലം), നസറുദ്ദീന്‍, കെ ഫിറോസ് (മലപ്പുറം), പി ഉസ്മാന്‍ (തിരുവ നന്തപുരം), കെ ജെ അരുണ്‍ (എറണാകുളം).
എം എം ജേക്കബാണ് കോച്ച്. പി.കെ രാജീവ് (അസിസ്റ്റന്റ് കോച്ച്), സി ദാവൂദ് (മാനേജര്‍) ജിജി ജോര്‍ജ്, രാകേഷ് രാജന്‍ (ഫിസിയോ) എന്നിവരാണ് മറ്റ് ഒഫിഷ്യലുകള്‍.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!