Section

malabari-logo-mobile

സദാചാര പോലീസിനെതിരെ സ്ത്രീകൂട്ടായ്മ.

HIGHLIGHTS : കൊച്ചി: കേരളത്തില്‍ വര്‍ദ്ധിച്ച് വരുന്ന സദാചാര പോലിസിംഗിനെതിരെ

കൊച്ചി: കേരളത്തില്‍ വര്‍ദ്ധിച്ച് വരുന്ന സദാചാര പോലിസിംഗിനെതിരെ സദാചാര പോലീസിംഗ് വിരുദ്ധ സമിതിയുടെ ആഭിമുഖ്യത്തില്‍ സ്ത്രീകളുടെ പ്രതിഷേധ കൂട്ടായ്മ. എറണാകുളം ഹൈക്കോടതി ജങ്ഷനില്‍ നടന്ന കൂട്ടായിമ അന്വേഷി പ്രസിഡന്റ് കെ അജിത ഉദ്ഘാടനം ചെയ്തു.

സദാചാര പോലീസിംഗ് സാമൂഹ്യ വികസനത്തിന് തടസമാണെന്നും സ്ത്രീവിരുദ്ധ വ്യവസ്ഥകളോട് നിരന്തരം കലഹിക്കണമെന്നുമുള്ള അഭിപ്രായങ്ങള്‍ കൂട്ടായിമയില്‍ ഉയര്‍ന്നു.

sameeksha-malabarinews

“സദാചാര പോലീസിംഗും സ്ത്രീപക്ഷ രാഷ്ട്രീയവും” എന്ന വിഷയത്തെ അധികരിച്ച് രഞ്ജിനി കൃഷ്ണന്‍ സംസാരിച്ചു. വേദിയില്‍ ജോളിചിറയത്ത്, വി.സി.ജെന്നി,അഡ്വ.പി.എം.ആതിര , ഷാഹിന കെ.കെ., കെ.എം വേണുഗോപാല്‍ തുടങ്ങിയവര്‍ .. .

നളിനി ജമീല ,രേഖരാജ് ,അഡ്വ .തുഷാര്‍ നിര്‍മല്‍ സാരഥി,എലിസബത്ത് ഫിലിപ്പ് ,ഗീഥ,റെനി ഐലിന്‍ ,ശ്രീകല ,ദിവ്യ ദിവാകരന്‍ ,പ്രശാന്ത് എ .ബി,വിജയന്‍ ഞാറ്റുവേല ,ഉണ്ണികൃഷ്ണന്‍ ,ഷാജന്‍ വല്ലാര്‍ പാടം, എന്നിവര്‍ തുടര്‍ന്ന് നടന്ന ചര്‍ച്ചയില്‍ പങ്കെടുത്തു.കൂട്ടായ്മയുടെ ഭാഗമായി അമര്‍ കന്‍വാര്‍ സംവിധാനം ചെയ്ത ദി ലൈറ്റ്‌നിങ് ടെസ്റ്റിമോണി, മണിലാലിന്റെ ഇന്‍ജസ്റ്റിസ് ഇന്‍ ക്യാമറ എന്നീ ചിത്രങ്ങളുടെ പ്രദര്‍ശനവും ഉണ്ടായിരുന്നു. 
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!