ഷാറൂഖ് ഖാനെ അമേരിക്കയിലെ വിമാനത്താവളത്തില്‍ തടഞ്ഞുവെച്ചു.

sharukലൊസാഞ്ചല്‍സ്: ബോളിവുഡ് താരം ഷാറൂഖ് ഖാനെ അമേരിക്കയിലെ വിമാനത്താവളത്തില്‍ തടഞ്ഞുവെച്ചു. പരിശോധനകളുടെ ഭാഗമായാണ് ലൊസാഞ്ചല്‍സ് വിമാനത്താവളത്തില്‍ തടഞ്ഞുവച്ചത്. ട്വിറ്ററിലൂടെ ഷാറൂഖ് ഖാന്‍ തന്നെയാണ് ഇതറിയിച്ചത്.

വിമാനത്താവളത്തില്‍ തന്നെ തടഞ്ഞുവച്ചതിലെ നൈരാശ്യവും ഷാരൂഖ് ട്വിറ്ററില്‍ കുറിച്ചിട്ടുണ്ട്. വിവിധ രാജ്യങ്ങളിലെ സുരക്ഷാസംവിധാനങ്ങളെ താന്‍ മനസ്സിലാക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു. എന്നാല്‍ യുഎസിലെ വിമാനത്താവളത്തില്‍ തനിക്കുണ്ടായ അനുഭവത്തില്‍ താന്‍ നിരാശനാണെന്നും ഷാരൂഖ് ട്വിറ്ററില്‍ പറയുന്നു.

Share news
error: Content is protected !!
Scroll to Top