ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ ഹൈടെക് പോലീസ് സ്റ്റേഷന്‍

തിരു: വിലമതിക്കാനാകാത്ത അമൂല്ല്യ നിധി ശേഖരമുള്ള ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ ഹൈടെക് പൊലീസ് സ്റ്റേഷന്‍ സ്ഥാപിക്കാന്‍ തീരുമാനമായി. തിരുപ്പതി മാതൃകയിലുള്ള ഹൈടെക് പോലീസ് സ്റ്റേഷനായിരിക്കും പത്മനാഭസ്വാമിക്ഷേത്രത്തിലും സ്ഥാപിക്കുക. ഇതേ കുറിച്ചുള്ള വിശദമായ റിപ്പോര്‍ട്ട് ഉടന്‍ തന്നെ പോലീസ് ആസ്ഥാനത്ത് നിന്ന് സര്‍ക്കാരിന് സമര്‍പ്പിക്കും.

നിലവില്‍ ക്ഷേത്ര സുരക്ഷക്കായി ഇവിടെ ഒരു എസ്പിയുടെ നേതൃത്വത്തില്‍ 230 പോലീസുകാരെയാണ് നിയമിച്ചിരിക്കുന്നത്. എന്നാല്‍ ഇവര്‍ക്ക് അധികാരങ്ങളൊന്നുമില്ല. പുതിയ പോലീസ് സ്‌റ്റേഷന്‍ വരുന്നതോടുകൂടി ഈ പരിമിധിക്ക് പരിഹാരമാകും.

 

Share news
error: Content is protected !!
Scroll to Top