ഐറ്റം ഡാന്‍സുമായി ഖുശ്ബു

ഒരു കാലത്ത് യുവാക്കളുടെ ഹരമായിരുന്ന ഖുശ്ബു ശക്തമായ തിരിച്ചുവരവിനൊരുങ്ങുന്നു. ഇത്തവണ ഖുശ്ബു എത്തുന്നത് ഭര്‍ത്താവും സംവിധായകനുമായ സുന്ദര്‍ സി യുടെ ഏറ്റവും പുതിയ ചിത്രമായ ‘ ‘തീയ്യ വേല സെയ്യാനും കുമാരു’ എന്ന ചിത്രത്തിലാണ്. ഈ ചിത്രത്തില്‍ ഖുശ്ബു ഒരു നൃത്ത രംഗത്തിലാണ് അഭിനയിക്കുന്നത്.

വിവാഹശേഷം സ്വന്തമായി നിര്‍മ്മാണ കമ്പനി തുടങ്ങിയ ഖുശ്ബു ധാരാളം ടിവി സീരിയലുകള്‍ നിര്‍മ്മിക്കുകയും അതില്‍ അഭിനയിക്കുകയും ചെയ്തിരുന്നു. കൂടാതെ ചില ചിത്രങ്ങളില്‍ അഭിനയിച്ചിരുന്നെങ്കിലും അടുത്ത കാലത്ത് മലയാളത്തില്‍ ഇറങ്ങിയ മിസ്റ്റര്‍ മരുമകന്‍ എന്ന ചിത്രത്തിലാണ് ഒരു മുഴു നീള കഥാപാത്രത്തെ ഖുശ്ബു അവതരിപ്പിച്ചത്.

‘തിയ്യ വേല സെയ്യാനു കുമാരു’ എന്ന ചിത്രത്തിലൂടെ ഖുശ്ബുവിന്റെ നൃത്തരംഗത്തിലുടെയുള്ള തിരിച്ചുവരവ് ഖുശ്ബുവിന്റെ ആരാധകരെ ത്രില്ലടിപ്പിച്ചിരിക്കുകയാണ്. ചിത്രം ജൂണില്‍ പുറത്തിറങ്ങുമെന്നാണ് റിപ്പോര്‍ട്ട്.

 

Share news
error: Content is protected !!
Scroll to Top