മുതുവല്ലൂര്‍: മുതുവല്ലൂര്‍ ഗ്രാമപഞ്ചായത്തില്‍ മഴക്കാല പൂര്‍വ്വ രോഗ പ്രതിരോധ ക്യാമ്പയിന്റെ ഭാഗമായി പഞ്ചായത്തിലെ മുഴുവന്‍ അങ്ങാടികളിലും പൊതു സ്ഥാപനങ്ങളിലും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടന്നു.
പഞ്ചായത്ത് മെമ്പര്‍മാര്‍, തൊഴിലുറപ്പ് പദ്ധതി പ്രവര്‍ത്തകര്‍, ആരോഗ്യ വകുപ്പ് ജീവനക്കാര്‍ തുടങ്ങിയര്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. പരിപാടിയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ വി സഫിയ പീടികക്കണ്ടിയില്‍ നിര്‍വ്വഹിച്ചു.
വിവിധ ഇടങ്ങളിലായി നടന്ന ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് വൈസ് പ്രസിഡന്റ്, സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍മാര്‍, മെമ്പര്‍മാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.




