ലണ്ടന്‍ : പ്രകൃതിയുടെ നൂറ്റാണ്ടിലൊരിക്കല്‍ മാത്രം കാണുന്ന വിസ്മയക്കാഴ്ചയായ ‘ശുക്രസംതരണ’ത്തിന് ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ ദൃശ്യമാകും പടിഞ്ഞാറന്‍ അര്‍ധഗോളത്തില്‍ ചൊവ്വാഴ്ചയും കിഴക്കന്‍ അര്‍ധഗോളത്തില്‍ ബുധനാഴ്ചയുമാണ് ശുക്രസംതരണം. കേരളത്തില്‍ ഉദയം മുതല്‍ രാവിലെ 9.30 വരെ സംതരണം കാണാനാകും.
ഇനി ശുക്രസംതരണം നടക്കുന്നത് 2117ല്‍ മാത്രമാണ്. സൂര്യമണ്ഡലത്തിലുന് മുകളിലൂടെ ഒരു കറുത്ത പൊട്ടുപോലെ ശുക്രന് കടന്നുപോകുന്നത് ശാസ്ത്രലോകത്തെ സംബന്ധിച്ചിടത്തോളം അതീവ പ്രാധാന്യമുള്ള വേളയാണ്. 1761ലും 1769ലും നടന്ന ശുക്രസംതരണ സമയത്ത് ശേഖരിച്ച വിവരങ്ങള്‍ ഉപയോഗിച്ച് കണക്കുകൂട്ടിയണ് ഭൂമിയില്‍നിന്ന് സൂര്യനിലേക്കുള്ള ദൂരം ആദ്യമായി കൃത്യതയോടെ കണക്കാക്കിയത് എന്നത് ഇതിന്റെ പ്രാധാന്യം വ്യക്തമാക്കുന്നു.
സൂര്യഗ്രഹണത്തിലെന്നപോലെ സൂര്യനിലേക്ക് നേരിട്ടുനോക്കാന്‍ പാടില്ലെന്ന് വാനിരീക്ഷകര്‍ മുന്നറിയിപ്പ് നല്കുന്നു. സണ്ഫില്റ്ററുകളോ മറ്റ് സുരക്ഷിത നിരീക്ഷണ മാര്‍ഗ്ഗങ്ങളോ ഉപയോഗിച്ച് മത്രമേ ഈ പ്രതിഭാസം വീക്ഷിക്കാവുയെന്നാണ് അവര്‍ അറിയിച്ചിരിയ്ക്കുന്നത്.
ആറുമണിക്കൂര്‍ നാല്‍പ്പത് മിനിറ്റാണ് സംതരണത്തിന്റെ സമയം.




