Section

malabari-logo-mobile

ശനിയാഴ്ച കേരളത്തില്‍ ഹര്‍ത്താല്‍

HIGHLIGHTS : തിരു : ഡീസല്‍ വില വര്‍ധിപ്പിച്ചതിലും പാചക വാദക സിലിണ്ടറുകള്‍

തിരു : ഡീസല്‍ വില വര്‍ധിപ്പിച്ചതിലും പാചക വാദക സിലിണ്ടറുകള്‍ പരിമിതപ്പെടുത്തിയതിലും പ്രതിഷേധിച്ച് കേളത്തില്‍ ശനിയാഴ്ച ഹര്‍ത്താല്‍. എല്‍ഡിഎഫാണ് 12 മണിക്കൂര്‍ ഹര്‍ത്ത്ാലിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
ഡീസല്‍ വിലവര്‍ദ്ധിനവിന്റെ വിവരം അറിഞ്ഞതോടെ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നത്. പ്രതിപക്ഷ യുവജന സംഘടനകള്‍ ശക്തമായ പ്രതിഷേധ സമരങ്ങളുമായി തെരുവിലിറങ്ങി. കേരളത്തില്‍ പലയിടങ്ങളിലും ഡിവൈഎഫ്‌ഐ,യുവമോര്‍ച്ച പ്രവര്‍ത്തകര്‍ റോഡുപരോധിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റ് ക്യാമ്പസില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തി. വിലവര്‍ധനവ് പിന്‍വലിക്കണമെന്നും ഇല്ലെങ്കില്‍ ശക്തമായ രാഷ്ട്രീയ പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്നും സിപിഐംെ മുന്നറിയിപ്പ് നല്‍കി. വിലവര്‍ധന പിന്‍വലിച്ചില്ലെങ്കില്‍ പ്രധാനമന്ത്രിയുടെ രാജി ആവശ്യപ്പെട്ട്് ശക്തമായ പ്രക്ഷോഭത്തിനിറങ്ങുമെന്ന് ബിജെപി അറിയിച്ചു.
വിലവര്‍ധനയുടെ പത്രക്കുറിപ്പ് പുറത്ത് വന്നതോടെ യുപിഎ സര്‍ക്കാരിനകത്തുള്ള കക്ഷികള്‍ തന്നെ എതിര്‍പ്പുമായി രംഗത്തെത്തിക്കഴിഞ്ഞു.

ബസ്ചാര്‍ജ്ജ് വര്‍ദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ട് ബസ്സുടമകളും ശനിയാഴ്ച പണിമുടക്കുന്നുണ്ട്. വിലവര്‍ധനവ് വിവരം പുറത്ത് വന്നതോടെ വലിയ രീതദിയിലുള്ള തിരക്കാണ് അനുഭവപ്പെടുന്നത്.

sameeksha-malabarinews

ശനിയാഴ്ച തുടങ്ങാനിരുന്ന എംഎസ്എഫിന്റെ സംസ്ഥാന സമ്മേളനം മാറ്റിവെച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!