Section

malabari-logo-mobile

വ്യോമസേനയുടെ യുദ്ധവിമാനങ്ങളില്‍ വനിതാ പൈലറ്റുമാര്‍ക്കും അവസരം

HIGHLIGHTS : ദില്ലി: വ്യോമസേനയുടെ യുദ്ധവിമാനത്തില്‍ ഇനി മുതല്‍ വനിത പൈലറ്റുമാര്‍ക്കും അവസരം. ഇന്ത്യന്‍ വ്യോമസേനാ തലവന്‍ അരൂപ്‌ റാഹയാണ്‌ ഇക്കാര്യം അറിയിച്ചത്‌....

woman-pilotദില്ലി: വ്യോമസേനയുടെ യുദ്ധവിമാനത്തില്‍ ഇനി മുതല്‍ വനിത പൈലറ്റുമാര്‍ക്കും അവസരം. ഇന്ത്യന്‍ വ്യോമസേനാ തലവന്‍ അരൂപ്‌ റാഹയാണ്‌ ഇക്കാര്യം അറിയിച്ചത്‌.

ട്രാന്‍സ്‌പോര്‍ട്ട്‌ വിമാനങ്ങളും ഹെലികോപ്‌റ്ററുകളും ഇപ്പോള്‍ തന്നെ വനിതാ പൈലറ്റുമാര്‍ നിയന്ത്രിക്കുന്നുണ്ട്‌. രാജ്യത്തെ പെണ്‍കുട്ടികളുടെ പ്രതീക്ഷകള്‍ നിറവേറ്റാനായി യുദ്ധവിമാനങ്ങളിലും ഉടന്‍ വനിതാ പൈലറ്റുമാരെ നിയമിക്കുമെന്ന്‌ അരൂപ്‌ സാഹ പറഞ്ഞു. വ്യോമസേനയുടെ 83 ാം വാര്‍ഷികാഘോഷ ചടങ്ങുകള്‍ക്കിടെയാണ്‌ അദേഹം ഇക്കാര്യം അറിയിച്ചത്‌.

sameeksha-malabarinews

യുദ്ധവിമാനങ്ങളില്‍ വനിതാ പൈലറ്റുമാരെ നിയമിക്കുന്നതിന്‌ വ്യോമസേനയുടെ അനുമതി ഉണ്ടായിരുന്നില്ല. യുദ്ധത്തില്‍ പിടിക്കപ്പെട്ടാല്‍ വനിതകള്‍ക്ക്‌ ക്രൂരപീഡനങ്ങള്‍ നേരിടേണ്ടി വരും എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലായിരുന്നു ഈ തീരുമാനം.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!