മലപ്പുറം: നെഹ്‌റു യുവ കേന്ദ്ര ജില്ലാ ഇന്റര്‍ യൂത്ത് ക്ലബ് സ്‌പോര്‍ട്‌സിന്റെ ഭാഗമായി സംഘടിപ്പിച്ച വോളിബാള്‍ മത്സരത്തില്‍ എന്‍.വൈ.സി. അരിമ്പ്ര ജേതാക്കളായി.
ബ്രദേഴ്‌സ് ക്ലബ് റണ്ണേഴ്‌സായി. സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് മെമ്പര്‍ നൗഷാദ് മണ്ണിശ്ശേരി മത്സരം ഉദ്ഘാടനം ചെയ്തു. പ്രൊഫസര്‍ കെ.എം. അബുബക്കര്‍ അധ്യക്ഷനായി. പഞ്ചായത്ത് മെമ്പര്‍മാരായ എന്‍.കെ. ഹംസ, പുല്ലാണിമണി, പൊറ്റമ്മല്‍ സൂനീറ, നെഹ്‌റു യുവ കേന്ദ്ര വളണ്ടിയര്‍മാരായ നൗഷാദ് മങ്കട, എം.ടി. ജസിം, ബി .മുഹമ്മദ് കുട്ടി, എന്നിവര്‍ സംസാരിച്ചു. വിജയികള്‍ക്ക് പി.ഉബൈദുളള എം.എല്‍.എ. ട്രോഫികള്‍ വിതരണം ചെയ്തു.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




