ഐറ്റം നംമ്പറുകള്‍ ചെയ്യുന്നതില്‍ നിന്ന് പിറകോട്ടില്ലെന്ന് കരീനാ കപൂര്‍. ഡാന്‍സ് ചെയ്യാനും,പാടാനും ഇഷ്ടപ്പെടുന്ന താന്‍ സെന്‍സര്‍ ബോര്‍ഡ് എന്ത് തീരുമാനമെടുത്താലും അതില്‍നിന്ന് പിന്നോട്ട് മാറില്ലെന്നും വ്യക്തമാക്കി. ഹിന്ദി ചിത്രങ്ങളുടെ ഭാഗമാണ് പാട്ടും, ഡാന്‍സും അതുകൊണ്ട് തമന്നെ ഐറ്റം ഡാന്‍സുകള്‍ക്ക് ‘എ’ സര്‍ട്ടിഫിക്കറ്റ് നല്‍കിയെന്നതുകൊണ്ട് സിനിമാസ്വാദകര്‍ ഒരു കാരണവശാലും തിയേറ്ററുകളില്‍ വരാതിരിക്കില്ലെന്ന് അവര്‍ പറഞ്ഞു.
ബോളിവുഡിലെ പാട്ടുകള്‍ പരിശോധിച്ച് ഭൂരിഭാഗം ചിത്രത്തിനും എ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിനായി നടപടികള്‍ കര്‍ശനമാക്കാനുള്ള സെന്‍സര്‍ ബോര്‍ഡിന്റെ തീരുമാണമാണ് കരീനയെ ചൊടിപ്പിച്ചത്.
അതേ സമയം ഐറ്റം നംമ്പറിലെ അശ്ലീലതയെകുറിച്ചുള്ള വിവാദങ്ങള്‍ ചൂടുപിടിക്കുന്ന സാഹചര്യത്തില്‍ ഇത്തരം ചിത്രങ്ങള്‍ക്കൊക്കെ ‘എ’ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ നടപടിയെടുക്കുമെന്നും സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍ അറിയിച്ചിരുന്നു. അധികം കൊമേഴ്‌സ്യല്‍ ചിത്രങ്ങളുടെയും കഥയുമായി ബന്ധമില്ലാത്ത ഐറ്റം നമ്പറുകളാണ് ചെയ്യുന്നതെന്നും, നിലവിലുള്ള നിയമങ്ങളില്‍ ബോര്‍ഡ് മാറ്റം വരുത്തില്ലെന്നും ചെയര്‍പേഴ്‌സണ്‍ വ്യക്തമാക്കിയിട്ടുണ്ട്.




