Section

malabari-logo-mobile

വീണ്ടും ക്യാന്‍സര്‍;കീഴടങ്ങില്ലെന്ന് ഉറച്ച് മംമ്ത

HIGHLIGHTS : മംമ്തക്ക് വീണ്ടും ക്യാന്‍സര്‍ രോഗത്തിന്റെ ലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന്

മംമ്തക്ക് വീണ്ടും ക്യാന്‍സര്‍ രോഗത്തിന്റെ ലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് ചികില്‍സയില്‍ പ്രവേശിച്ചു. ആറ് മാസത്തേക്ക് മംമ്ത ഇനി സിനിമയില്‍ അഭിനയിക്കില്ല. ചികില്‍സ തുടരേണ്ടതിനാലാണ് അഭിനയം താല്‍കാലി കമായി നിര്‍ത്തിവെച്ചിരിക്കുന്നത്. ലേഡീസ് ആന്റ് ജന്റില്‍ മാന്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനുശേഷമഴാണ് അര്‍ബുദ രോഗത്തിന്റെ ലക്ഷണങ്ങള്‍ കണ്ട്ത്. തുടര്‍ന്ന് മംമ്ത വീണ്ടും ചികില്‍സയില്‍ പ്രവേശിക്കുകയായിരുന്നു.

അന്‍വര്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിന് മുമ്പാണ് മംമ്തക്ക് ക്യാന്‍സര്‍ ബാധിച്ചതായി കണ്ടെത്തുന്നത്. തുടര്‍ന്ന് ട്രീറ്റ്‌മെന്റ് ആരംഭിച്ച മംമ്ത അന്‍വര്‍ എന്ന ചിത്രത്തില്‍ അഭിനയിക്കുമ്പോള്‍ മുടി പറ്റേ വെട്ടിയാണ് അഭിനയിച്ചിരുന്നത്. പിന്നീട് രോഗം പൂര്‍ണ്ണമായും ഭേദമാവുകയും സിനിമാലോകത്ത് സജീവമാകുകയും ചെയ്തിരുന്നു.

sameeksha-malabarinews

എന്നാല്‍ ‘തന്നില്‍ രോഗം ശേഷിക്കുന്നതായി പരിശോധനയില്‍ കണ്ടെത്തിയതിനാല്‍ ചികില്‍സ ആവശ്യമുണ്ടെന്നും ഈ പരീക്ഷണ ഘട്ടവും കടന്നുപോകുമെന്നും എല്ലാവരുടെ പിന്‍തുണക്കും നന്ദി’ എന്നും മംമ്ത തന്റെ ട്വിറ്റര്‍ വാളില്‍ എഴുതി.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!