5 കോടി കലക്ട് ചെയ്ത് മോഹന്‍ലാലിന്റെ ലേഡീസ് ആന്റ് ജെന്റില്‍ മാന്‍.

ഒരുപിടി നല്ല സിനിമകള്‍ മലയാളികള്‍ക്ക് സമ്മാനിച്ച സിദ്ദിഖിന്റെ ‘ലേഡീസ് ആന്റ് ജന്റില്‍മാന്‍’ വിജയ കുതിപ്പ് തുടരുന്നു. ചിത്രം റിലീസ് ചെയ്തപ്പോള്‍ മുതല്‍ ഒരു മോശം ചിത്രമാണെന്ന പ്രചാരമാണ് സിദ്ദിഖ് വിരോധികള്‍വചിത്രത്തിന് നല്‍കിയിരുന്നത്. എന്നാല്‍ മുന്‍ സിദ്ദിഖ് സിനിമകളേക്കാള്‍ ഒരു പടി മുന്നില്‍ നില്‍ക്കുന്നതാണ് ലേഡീസ് ആന്റ് ജന്റില്‍മാന്‍ എന്ന് തെളിയിച്ചുകൊണ്ട് തിയ്യേറ്ററുകളില്‍ ജൈത്രയാത്ര തുടരുകയാണ്.

റിലീസ് ചെയ്യുന്നതിന് മുമ്പ് തന്നെ ഒന്നരകോടിയുടെ ലാഭമാണ് ചിത്രം നേടിയത്. എന്നാല്‍ റിലീസായി 4 ദിവസത്തിനുള്ളില്‍ 5 കോടി രൂപയാണ് ചിത്രം സ്വന്തമാക്കിയിരിക്കുന്നത്.

സിദ്ദിഖിന്റെ ഇത്രനാളും സംവിധനം ചെയ്ത ചിത്രങ്ങളെ അപേക്ഷിച്ച് സാമ്പത്തികമായി ഏറെ നേട്ടമുണ്ടാക്കിയ ചിത്രം കൂടിയാണിത്്.

മലയാള സിനിമാ പ്രേക്ഷകര്‍ മോഹന്‍ലാലിലൂടെ കാണാന്‍ ആഗ്രഹിച്ച ഒരു വ്യത്യസ്തതയാര്‍ന്ന പ്രമേയമാണ് ലേഡീസ് ആന്റ് ജന്റില്‍മാനിലൂടെ അവതരിപ്പിച്ചിരിക്കുന്നത്.

അതെ സമയം സമയം ലേഡീസ് ആന്റ് ജന്റില്‍മാന്‍ ഒരു മോശം ചിത്രമാണെന്ന് പറഞ്ഞ് പ്രചരിപ്പിക്കുന്നവരുടെ വായടപ്പിക്കുന്ന തരത്തിലാണ് ചിത്രത്തിന്റെ ഓരോ ഷോയും നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടര്‍ന്നുകൊണ്ടിരിക്കുന്നത്.

 

Share news
error: Content is protected !!
Scroll to Top