Section

malabari-logo-mobile

വയനാട്ടില്‍ കോളറ: 2 ആദിവാസി യുവാക്കള്‍ മരിച്ചു.

HIGHLIGHTS : വയനാട്: വയനാട് ജില്ലയില്‍ വീണ്ടും കോളറ സ്ഥിരീകരിച്ചു. കോളറ ബാധിച്ചതിനെ

വയനാട്: വയനാട് ജില്ലയില്‍ വീണ്ടും കോളറ സ്ഥിരീകരിച്ചു. കോളറ ബാധിച്ചതിനെ തുടര്‍ന്ന് 2 യുവാക്കള്‍ മരിച്ചു. വയനാട് കൊളവയല്‍ അമ്പതാംമൈല്‍ കോളനിയിലാണ് മരണം. ഈ കോളനിയുടെ സമീപത്തുള്ള മറ്റ് കോളനികളിലേക്ക് കൂടി രോഗം പടരുന്നതായാണ് റിപ്പോര്‍ട്ട്.

കൂടാതെ രോഗം ബാധിച്ച് ചികില്‍സ തേടിയ 6 പേരുടെ നില ഗുരുതരമായി തുടരുകയാണ്.

sameeksha-malabarinews

കോളനിയിലെ ശുചിത്വമില്ലായ്മയും, കുടിവെള്ളക്ഷാമവുമാണ് കോളറ ക്രമാതീതമായി പടരാന്‍ കാരണമായതെന്ന് വയനാട് ഡിഎംഒ എ സമീറ പറഞ്ഞു. കൂടുതല്‍ മെച്ചപ്പെട്ട ചികില്‍സ ലഭ്യമാക്കാനായി ഡോക്ടര്‍മാര്‍ക്കും ജീവനക്കാര്‍ക്കും പ്രതേ്യക പരിശീലനം നല്‍കും എന്നും അറിയിച്ചു.

കഴിഞ്ഞ നാലുമാസത്തിനിടെ കോളറ ബാധിച്ച് വയനാട്ടില്‍ നിരവധി മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്.

പരിമിതമായ ചികില്‍സാസൗകര്യങ്ങളാണ് വയനാട്ടില്‍ ലഭ്യമായിട്ടുള്ളത്. അതുകൊണ്ടുതന്നെ വിദഗ്ദ ചികില്‍സക്കായി രോഗികളെ കോഴിക്കോട് മെഡിക്കല്‍കോളേജില്‍ എത്തിക്കേണ്ട സാഹചര്യമാണുള്ളത്.

സംസ്ഥാനത്ത് പകര്‍ച്ച വ്യാധികള്‍ ക്രമാതീതമായി വ്യാപിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ പകര്‍ച്ച വ്യാധി മാനേജ്‌മെന്റ് സെല്‍ രൂപികരിച്ചതായി ആരോഗ്യ മന്ത്രി വി എസ് ശിവകുമാര്‍ അറിയിച്ചു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!