കടല്‍ക്കൊലകേസ്: എന്‍ഐഎ അനേ്വഷിക്കും

ദില്ലി: ഇറ്റാലിയന്‍ നാവികര്‍ക്കെതിരായ കടല്‍ക്കൊലകേസ് അനേ്വഷിക്കാന്‍ എന്‍ഐഎക്ക് തടസ്സമില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ഇതിനായി പ്രതേ്യക കോടതി രൂപികണത്തിന് കോടതി അംഗീകാരം നല്കി.

ഈ പ്രതേ്യക കോടതിയില്‍ കടല്‍കൊലക്കേസ് മാത്രം വിചാരണ ചെയ്യണമെന്നും, വിചാരണ നടപടികള്‍ ദൈനംദിനം നടത്തണമെന്നും കേസ് സംബന്ധിച്ച് എന്തെങ്കിലം തര്‍ക്കമുണ്ടെങ്കില്‍ അത് ഇറ്റലിക്ക് ഉന്നയിക്കാമെന്നും കോടതി പറഞ്ഞു.

നാവികര്‍ക്ക് വധശിക്ഷ നല്കില്ലെന്ന് ഇന്ത്യ ഉറപ്പ് നല്കിയതിനാല്‍ എന്‍ഐഎക്ക് കേസ് അനേ്വഷിക്കാന്‍ ആകില്ലെന്നും അനേ്വഷണം സിബിഐ യെ ഏല്‍പ്പിക്കണമെന്നുമായിരുന്നു ഇറ്റലിയുടെ ആവശ്യം. എന്നാല്‍ ഇറ്റലിയുടെ ഈ ആവശ്യം സുപ്രീം കോടതി തള്ളുകയായിരുന്നു.

 

Share news
error: Content is protected !!
Scroll to Top