വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട ഓട്ടോ കത്തിയ നിലയില്‍

താനൂര്‍: രാത്രിയില്‍ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട ഓട്ടോറിക്ഷ കത്തിയ നിലയില്‍ കണ്ടെത്തി.പുത്തന്‍തെരുവിന് പടിഞ്ഞാറ് മാറി പുളിക്കപാട്ട് കറപ്പന്റെ മകന്‍ മണിയുടെ ഓട്ടോയാണ് ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെ കത്തി നശിച്ചത്. രാത്രിയില്‍ വെളിച്ചവും പുകയും കണ്ട് എണീറ്റപ്പോഴാണ് വീട്ടുകാര്‍ വിവരമറിയുന്നത്. ആ സമയം തൊട്ടടുത്ത് നിന്ന് ഒരു ബൈക്ക് ഓടിച്ച് പോകുന്നത് ശ്രദ്ധയില്‍ പെട്ടതായി വീട്ടുകാര്‍ പോലീസില്‍ മൊഴി നല്‍കിയിട്ടുണ്ട്.
വീടിനോട് തൊട്ടടുത്താണ് ഓട്ടേറിക്ഷ നിര്‍ത്തിയിട്ടിരുന്നതെങ്കിലും വീടിന് തീപിടിക്കാതിരുന്നത് വന്‍ അപകടം ഒഴിവാക്കുകയായിരുന്നു.

സംഭവത്തില്‍ താനൂര്‍ പോലീസ് കേസെടുത്ത് അനേ്വഷണം ആരംഭിച്ചു.

 

Share news
error: Content is protected !!
Scroll to Top