പട്ടാളക്കാരനെ സ്ത്രീകള്‍ കൂട്ടബലാത്സംഗത്തിനിരയാക്കി.

ഹരാരെ: നാല് സ്ത്രീകള്‍ ചേര്‍ന്ന് പട്ടാളക്കാരനെ ബന്ദിയാക്കി ഒരാഴ്ചയോളം കൂട്ട ബലാത്സംഗം ചെയ്തു. ലൈഗിംകാക്രമണത്തിന് പുറമെ ഇയാളെ ക്രൂരമായി പീഡിപ്പിക്കുകയും ചെയ്തതായാണ് റിപ്പോര്‍ട്ട്. ക്രൂര പീഡനത്തിന് ഇടയാക്കിയ ഇയാളെ തൊട്ടടുത്തുള്ള മലമുകളില്‍ ഉപേക്ഷിച്ച് സംഘം കടന്ന് കളയുകയായിരുന്നു. സംഭവം നടന്നത് സിംബാവയിലാണ്.

കാറോടിച്ച് റോഡരുകില്‍ നില്‍ക്കുകയായിരുന്ന പട്ടാളക്കാരന്‍ കാറോടിച്ചിരുന്ന സ്ത്രീയോട് ലിഫ്റ്റ് ചോദിക്കുകയായിരുന്നു. കാറില്‍ കയറി അല്‍പ്പ നേരം പിന്നിട്ടപ്പോള്‍ ഭക്ഷണം വാങ്ങാന്‍ എന്ന വ്യാജേന റൂട്ട് മാറിയപ്പോള്‍ തന്നെ വഴിയിലിറക്കാന്‍ ഇയാള്‍ സ്ത്രീകളോട് ആവശ്യപ്പെട്ടു. ഇതോടെ സ്ത്രീകളുടെ ഭാവം മാറുകയായിരുന്നു. അവര്‍ കത്തികാട്ടി ഇയാളെ ഭീഷണിപ്പെടുത്തുകയും കണ്ണുകെട്ടി കയ്യിലുണ്ടായിരുന്ന കാശ് തട്ടിയെടുക്കുകയും ചെയ്തു. പിന്നീട് സ്ത്രീകള്‍ ഇയാളെ അഞ്ജാത കേന്ദ്രത്തിലേക്കായിരുന്നു കൊണ്ടുപോയത്. ഏപ്രില്‍ 19 മുതല്‍ 23 വരെയാണ് പട്ടാളക്കാരനെ ബന്ദിയാക്കി കൂട്ടബലാത്സംഗം ചെയ്തത്.

മലമുകളില്‍ അവശനിലയില്‍ ഉപേക്ഷിക്കപ്പെട്ട നിലയിലാണ് ഇയാളെ കണ്ടെത്തിയത്. കണ്ടെത്തുമ്പോള്‍ ഇയാളുടെ കാലില്‍ ആഴത്തില്‍ മുറിവുണ്ടായിരുന്നു. പോലീസ് കേസെടുത്ത് അനേ്വഷണം ആരംഭിച്ചു.

 

Share news
error: Content is protected !!
Scroll to Top